പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ജയത്തോടെ ആംഗേഴ്‌സ് രണ്ടാം സ്ഥാനത്ത്. സീനിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് ആംഗേഴ്‌സ് രണ്ടാംസ്ഥാനത്തേക്കു കയറിയത്. അതേസമയം, ഗാസെലെക് അജാസിയോയോട് 2-2ന് സമനിലയില്‍ കുരുങ്ങിയത് മൊണാക്കൊയ്‌ക്ക് തിരിച്ചടിയായി. ജയിച്ചിരുന്നുവെങ്കില്‍ രണ്ടാം സ്ഥാനത്ത് തുടരാമായിരുന്നു മൊണാക്കോയ്‌ക്ക്. 20 കളികളില്‍ ആംഗേഴ്‌സിന് 34, മൊണാക്കോയ്‌ക്ക് 33 പോയിന്റ്. 54 പോയിന്റുള്ള പാരീസ് സെന്റ് ജര്‍മനാണ് ഒന്നാമത്.
മറ്റൊരു കളിയില്‍ ഒളിംപിക് ലിയോണിന് തകര്‍പ്പന്‍ ജയം. ട്രോയ്‌സിനെ ഒന്നിനെതിരെ നാലു ഗോളിന് തുരത്തി ലിയോണ്‍. ബോര്‍ഡ്യൂക്‌സ് എതിരില്ലാത്ത ഒരു ഗോളിന് മോണ്ട്‌പെല്ലിയറിനെയും ടൗളൗസ് ഒന്നിനെതിരെ മൂന്നു ഗോളിന് റെയ്‌മ്‌സിനെയും വീഴ്‌ത്തിയപ്പോള്‍, റെന്നെസ്-ലോറിയന്റ് മത്സരം സമനിലയില്‍ (2-2).
















