കര്‍മ്മഫലംനോക്കാതെ ഈശ്വരാര്‍പ്പണമായി ഏതൊരു പ്രവൃത്തിയും ചെയ്യുക എന്നമഹത്തായ ഒരു സന്ദേശമാണ് നാമിതില്‍നിന്നുള്‍ക്കൊള്ളേണ്ടത്. ആ സന്ദേശം ഉള്‍ക്കൊണ്ടുതന്നെയാണ് ഓരോ അയ്യപ്പനും പുണ്യ പാപങ്ങളുെട പ്രതീകമായ ഇരുമുടിക്കെട്ട് സ്വാമിക്കു സമര്‍പ്പിക്കുന്നത്.
ഇനി ഈ പാലാഴിമഥനവും ശാസ്താവിന്റെ ജനനവും തത്ത്വമസി എന്ന വാക്കിന്റെ അര്‍ത്ഥവും ഒന്നുചേര്‍ത്തു വച്ചു വായിച്ചുനോക്കൂ.
പഞ്ചേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും അവിദ്യാ വിദ്യകളും അടക്കി ഞാനെന്ന ഭാവമില്ലാതെ പൂര്‍ണ്ണമായി നമ്മുടെ മനസ്സിന്റെ അഗാധതയിലേയ്‌ക്കു കടന്നുചെന്നാല്‍ മനസ്സിന്റെ അടിത്തട്ടിലിരിക്കുന്ന നിര്‍ഗുണനായ, പരമാത്മാവായ ആ അയ്യപ്പനെ നമുക്കുകാണാന്‍ സാധിക്കും. നമ്മിലുറങ്ങിക്കിടക്കുന്ന ഈശ്വരാംശത്തെ തിരിച്ചറിയുക എന്നതു തന്നെയാണ് ജന്മങ്ങളില്‍വച്ചേറ്റവും ശ്രേഷ്ഠമായ ഈനരജന്മത്തിന്റെ യഥാര്‍ത്ഥലക്ഷ്യവും. ഇതിനെ പുരാണങ്ങളില്‍ ഏതൊരു ചെറിയ കഥകള്‍ക്കുപോലുള്ള സൂക്ഷ്മമായ അര്‍ത്ഥങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും.
അവനമ്മുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമായി മുന്നേറുകയും ചെയ്താല്‍ മാത്രമേ ഇന്നുനാം നേരിടുന്ന ആത്മീയ മൂല്യച്യുതിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. സങ്കല്‍പ്പമാണ് സൃഷ്ടിക്കാധാരം. ആസങ്കല്‍പ്പമെന്നത് നമ്മുടെ ചിന്തകള്‍ തന്നെയാണ്. പാലാഴിയാകുന്ന നമ്മുടെ ശരീരത്തില്‍ നിന്നുരുത്തിരിഞ്ഞു വരുന്ന ചിന്തകള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയല്ലാതെ ലോകനന്മക്കുവേണ്ടി ഉപയോഗിക്കാം. പരസ്പരസ്‌നേഹത്തിലും ആത്മീയ മൂല്യങ്ങളിലും അധിഷ്ഠിതമായ നല്ലൊരു ഭാരതത്തിനായി.
(അവസാനിച്ചു)
















