ന്യൂദല്‍ഹി: ഭാരതം ഈ വര്‍ഷവും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ലോകബാങ്ക്. വളര്‍ച്ച ചൈനയേക്കാള്‍ ഒരു ശതമാനം കൂടുതലുമായിരിക്കും. ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.201ല്‍ ഭാരതത്തിന്റെ വളര്‍ച്ച 7.8 ശതമാനമായിരിക്കും. ചൈനയുടേത് 6.7 ശതമാനവും.
ലോകസമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഈ വര്‍ഷം 2.9 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 2.4ശതമാനമായിരുന്നു. ബംഗഌദേശിന്റെ വളര്‍ച്ച 6.7 ശതമാനവും പാക്കിസ്ഥാന്‍േറത് 5.5 ശതമാനവും ആയിരിക്കും. റഷ്യയുടെ വളര്‍ച്ച 0.7 ശതമാനം ബ്രസീലിന്‍േറത് 2.5 ശതമാനവും കുറയും. റിപ്പോര്‍ട്ടില്‍ പറയുന്നു.
















