പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. ഗജേന്ദ്ര ചൗഹാന്‍ ചുമതലയേല്‍ക്കുന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 30 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു.
പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) ചെയര്‍മാനായി ടെലിവിഷന്‍ താരംഗജേന്ദ്ര ചൗഹാന്‍ നിയമിതനായി ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ചുമതലയേല്‍ക്കുന്നത്.
















