Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃന്ദാവനലീല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 07:31 pm IST
in Samskriti

രാമാവതാരത്തില്‍ ഒന്നാമതായി നടന്നത് താടക എന്ന സ്ത്രീയെ വധിക്കലാണെങ്കില്‍, കൃഷ്ണാവതാരത്തില്‍ ഒന്നാമത്തെ ലീല പൂതന എന്ന സ്ത്രീയ്‌ക്ക് മരണത്തിലൂടെ മുക്തികൊടുക്കലാണ്. പൂതനയും കാമരൂപിണിയാണ്, കാമത്തിന്റെ സ്വരൂപമാണ്. അജ്ഞന്മാരെ, അറിവില്ലാത്തവരെ, കുട്ടികളെയാണ് സാധാരണ കാമം, ആഗ്രഹങ്ങള്‍, വല്ലാതെ കുഴയ്‌ക്കുക. അതാണ് കുട്ടികളെ കൊല്ലുന്നവളായി പൂതനയെ ചിത്രീകരിച്ചത്. ശ്രീകൃഷ്ണന്‍ കുട്ടിത്തം നടിച്ചതാണ്, അപ്പോഴും പൂര്‍ണജ്ഞാനിയാണ്.

അതാണ് കൃഷ്ണനെ കൊല്ലാം എന്ന പൂതനയുടെ പൂതി പൊട്ടിപ്പോയത്. വിവരമുള്ളവനെ കാമത്തിന് തുള്ളിക്കാന്‍ സാധിക്കില്ല. ഭഗവദ്ഭക്തന്റെ മുമ്പിലും കാമത്തിന്റെ കൈയൂക്ക് നടക്കില്ല എന്ന് മാര്‍ക്കണ്ഡേയചരിതത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഋഷിമാര്‍ വെറും സാധാരണ മനുഷ്യന്മാരെ ബാലന്മാരെന്ന് വിളിക്കുക. അവരും ഈശ്വരഭക്തിയിലൂടെ ശക്തി സമ്പാദിച്ച് കാമരൂപിണിയായ പൂതനയെ കൊന്ന് മോക്ഷപദവിയിലെത്തണം എന്നു പഠിയ്‌ക്കട്ടെ. ഇതാവാം പൂതനാമോക്ഷലീലയുടെ തത്ത്വം.

ശ്രീകൃഷ്ണന്റെ സന്തതസഹചാരികളാണ് പശുക്കളും ഗോപന്മാരും. രാധാകൃഷ്ണന്‍, ഗോപീകൃഷ്ണന്‍, യശോദാകൃഷ്ണന്‍ മുതലായവയിലെല്ലാം മേലെയാണ് ഋഷിമാര്‍ക്കുപോലും ഗോപാലകൃഷ്ണനിലുള്ള അഭിനിവേശം. അതീവനിന്ദ്യമെന്നു കരുതുന്ന, കന്നു മേയ്‌ക്കുന്ന ചെക്കന്റെ തൊഴിലാണ് ഭഗവാന്‍ ആദ്യം അഭിനയിക്കുന്നത്. പശുക്കളെ പുല്ലു തീറ്റുക, കുളിപ്പിക്കുക, ഗോപികളെ എല്ലാവിധപണികളിലും സഹായിക്കുക മുതലായ സേവന പ്രവര്‍ത്തനവും കൃഷ്ണന് തന്മയത്ത്വത്തോടെ ചെയ്തു. ഇവയുടെ പ്രവൃത്തികളില്‍ ഉച്ചനീചത്വകല്‍പ്പന അബദ്ധമാണ്; മനുഷ്യനു മാത്രമല്ല മൃഗങ്ങള്‍ക്കുപോലും സേവനം ചെയ്യലാണ് മനുഷ്യന്റെ കര്‍ത്തവ്യം; ഇവയിലൂടെയാണ് നിഷ്‌കാമകര്‍മയോഗവും ഭക്തിയും ജ്ഞാനവും കൈവരുക; എന്നിവ ഭഗവാന്‍ സ്വയം പ്രവര്‍ത്തിച്ച് കാണിച്ചു തന്നിരിക്കയാണ്. അവ ആകുന്നത്ര ആചരണത്തില്‍ കൊണ്ടുവരലാണ് ഭഗവദ്ഭക്തി.

ഗോപികളുടെ ധനം-പാല്‍, വെണ്ണ, തൈര്, പശു, കലം, ചട്ടി മുതലായവയാണ്. അവയിലാണ് അവരുടെ മനസ്സ്. അവരാണ് അതിന്റെ ഉടമ എന്നും ധരിച്ചു. ഇവയാണ് ഭക്തിയ്‌ക്കും മോക്ഷത്തിനും തടസ്സമാവുന്നത്. ഈ കാണുന്ന പ്രപഞ്ചംപോലും നമ്മുടെ സ്വത്തല്ല, ഭഗവാന്റേതാണ്. നാം ജനിച്ചുവരുന്നതും മരിച്ചുപോകുന്നതും വെറും കൈയോടെയാണ് എന്നത് അനുഭവസത്യം കൂടിയാണ്. ഉടമാവകാശം, വിഷയചിന്ത എന്നിവ അകറ്റലാണ് ഭഗവാന്റെ വെണ്ണകക്കലും പാലുകുടിക്കലും കലം ഉടക്കലും പശുക്കുട്ടികളെ അഴിച്ചുവിടലും മറ്റുമുള്ള ബാലസഹജമായ കുറുമ്പ് കാട്ടുന്നതിന്റെ പിന്നിലുള്ളതെന്ന് മറന്നാല്‍ കാര്യം അപകടമാവും. ഇവ അനുകരിക്കാനുള്ളവയല്ല. അര്‍ത്ഥമറിഞ്ഞ് അറിവ് നേടാനുള്ളവയാണ്.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.