ആറ്റിങ്ങല്‍: കേരളത്തില്‍ മാറിമാറിവന്ന ഇടതുവലത് ഭരണം മലയാളിയുടെ ചിന്താഗതിയെപ്പോലും ചവിട്ടിതാഴ്‌ത്തി എന്ന് സിനിമാ സംവിധായകന്‍ വിജി തമ്പി. തപസ്യയുടെ സാഗരതീരയാത്രയ്‌ക്ക് ആറ്റിങ്ങലില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ യുവത്വം ബിവറേജസിന് മുന്നില്‍ ക്യൂ നിന്ന് അധഃപതിക്കുന്നു. കേരളീയരെ കാണാന്‍ ഇന്ന് കേരളത്തിന് പുറത്ത് പോകേണ്ട സ്ഥിതിയാണ്. കേരള പൈതൃകവും സാംസ്‌കാരവും തിരികെ കൊണ്ടുവരാന്‍ തപസ്യയുടെ സാംസ്‌കാരികയാത്രയ്‌ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. കാളിയൂട്ട് കലാകാരന്‍ കൊച്ചു നാരായണപിള്ള, കവിയും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ പാലാഴി, ചിത്രകാരന്‍ കൊളാഷ് സുരേഷ്, സംഗീതസംവിധായകന്‍ പാര്‍ഥസാരഥി, മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ ഉണ്ണി ആറ്റിങ്ങല്‍, എഴുത്തുകാരന്‍ സുനില്‍ കൊടുവാന്നൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കലാസംഘം പരിപാടികള്‍ അവതരിപ്പിച്ചു.
തപസ്യ സാംസ്‌കാരിക തീര്‍ഥയാത്രയുടെ മൂന്നാം ദിന പര്യടനത്തിന്റെ സമാപനസമ്മേളനം
ആറ്റിങ്ങലില്‍ സംവിധായകന്‍ വിജി തമ്പി ഉദ്ഘാടനം ചെയ്യുന്ന
















