ഭാരതത്തിന്റെ പുണ്യമായ ഗംഗ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. ആ നദീതിരത്ത് എത്തുവാനും അവിടെ ഒരിക്കലെങ്കിലും സ്‌നാനത്തിനും കൊതിക്കാത്തവരില്ല. ആ പുണ്യതീര്‍ത്ഥം നമ്മുടെ ഇഹലോകത്തെ വാസം തീര്‍ന്ന് പരലോകത്തേയ്‌ക്ക് ഗമിയ്‌ക്കുന്നവരുടെ ചുണ്ടിലെങ്കിലും ഒരിറ്റു വീഴ്‌ത്തുവാന്‍ നമ്മള്‍ ശ്രദ്ധിക്കും. ഗംഗയുടെ ഉത്ഭവത്തെ പറ്റി നിരവധി ഐതീഹ്യം നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. വിഷ്ണു പുരാണത്തില്‍ അതേപറ്റി പറയുന്ന് ഈ വിധത്തിലാണ്.
മഹാവിഷ്ണുവിന്റെ കൈയിലുള്ള താമരയില്‍ ഇടത്തേതള്ളവിരലിലെ നഖംസ്പര്‍ശിച്ചപ്പോള്‍ ഉണ്ടാവുന്ന ജലപ്രവാഹമാണ് ഗംഗയായിമാറുന്നതത്രേ. ആ അതിവിശേഷപ്പെട്ട ഗംഗയെ ധ്രുവന്‍ ശിരസില്‍ എപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നു. അവിടെ സപ്തര്‍ഷികള്‍ സ്‌നാനം ചെയ്യുന്നതുമൂലം പവിത്രമായിത്തീരുന്നു. ആജലപ്രവാഹം മൂലം ചന്ദ്രമണ്ഡലം നനഞ്ഞു ശുദ്ധമായിത്തിര്‍ന്ന് പരിശോഭിക്കുന്നു.
അത് പിന്നീട് ചന്ദ്രമണ്ഡലത്തില്‍ നിന്നും പുറപ്പെട്ട് മഹാമേരുവില്‍ പതിക്കുന്നു. അളകനന്ദ, ശിതാ, ശക്ഷുപത്തിരൈ എന്ന നാമധേയത്തില്‍ നാലു ദിശയിലേയ്‌ക്കും സഞ്ചരിച്ച് ഈലോകത്തെ ശുദ്ധീകരിയ്‌ക്കാന്‍ ഇറങ്ങിവരുന്നു. അളകന്ദ എന്ന ഗംഗയുടെ അംശത്തെ ശ്രീ പരമേശ്വരന്‍ ഭക്തിയാലും ആദരവിനാലും തന്റെ ജടാഭാരത്തിലേക്ക് സ്വീകരിക്കുകയാണ്. ആ ജലമാണ് ഭൂമിയിലേക്ക് വന്നുചേരുന്നത്. അതാണ് നാം പുണ്യനദിയായിക്കരുതി ആദരിക്കുന്നത്. പൂജാദികര്‍മം ഉള്‍പ്പെടെ ഏതു പുണ്യകര്‍മ്മത്തിനും ഗംഗയെ സ്മരിച്ച് ആവാഹിച്ചുവരുത്തിയാണ് ശുദ്ധീകരണത്തിന് തുടക്കംതന്നെ കുറിക്കുന്നത്.
മരണാനന്തരമുള്ള ക്രിയാദി കര്‍മ്മങ്ങള്‍ക്ക് വളരെ വിശേഷപ്പെട്ട സ്ഥാനമാണ് ഈ പുണ്യതീരം. വളരെ തലമുറകള്‍ക്ക് വേണ്ടി നാം അവിടെ പിതൃകര്‍മ്മങ്ങള്‍ ചെയ്തുവരുന്നു. അവരെല്ലാം പരമമായ മോക്ഷാവസ്ഥയെ പ്രാപിക്കുന്നു.
ആ വിധത്തിലുള്ള ഗംഗയെ സംരക്ഷിക്കുന്നതും ആരാധിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കും സ്തുതിക്കുന്നവര്‍ക്കും മോക്ഷംതന്നെ ലഭിക്കും തീര്‍ച്ച. ഗംഗയുടെ സാന്നിദ്ധ്യം എല്ലനദീതടങ്ങള്‍ക്കുമുണ്ട്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെതന്നെ കടമയല്ലേ. ആ വിധത്തിലുള്ള സല്‍പ്രവൃത്തികള്‍ക്ക് മുമ്പിലേക്കിറങ്ങിയെത്തിയ നമ്മുടെ പ്രധാനമന്ത്രിയെ പ്രണമിക്കയല്ലേവേണ്ടത്.
















