കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ മുട്ടംയാഡിലെ ആദ്യ സബ് സ്റ്റേഷന്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സ്വിച്ച് ഓണ്‍ ചെയ്തു. ഈ സബ് സ്റ്റേഷനില്‍നിന്നാകും മുട്ടം യാഡിലെ ഉപയോഗത്തിനായുള്ള വൈദ്യുതി ലഭിക്കുന്നത്. ഡിഎംആര്‍സി പ്രോജക്റ്റ് ഡയറക്ടര്‍ ഡാനി തോമസും കെഎംആര്‍എല്‍, ഡിഎംആര്‍സി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. നിലവിലെ പ്ലാന്‍ അനുസരിച്ച് മെട്രോ റെയിലിന്റെ പ്രവര്‍ത്തനായുള്ള 110 കെവി വൈദ്യുതി കളമശേരി കെഎസ്ഇബി സബ് സ്റ്റേഷനില്‍ നിന്നും മുട്ടം യാര്‍ഡിലെ സബ് സ്റ്റേഷനില്‍ എത്തിക്കും. പിന്നീട് 33 കെവിയിലേയ്‌ക്ക് കുറയ്‌ക്കും. തുടര്‍ന്ന് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 415 വോള്‍ട്ടാക്കി വീണ്ടും കുറയ്‌ക്കും.
















