യൂറോപ്പിലെ ഏറ്റവും വലിയ അയ്യപ്പ പൂജയും ഭജനയും ബിർമിങ്ങ്ഹാം ശ്രി വെങ്കിടെശ്വര ബാലാജി ക്ഷേത്രത്തിൽ നടന്നു. യുകെയുടെ വിവിധ പ്രദേശംങ്ങളിൽ നിന്നുള്ള ഭക്ത ജനങ്ങൾ പൂജയിലും ഭജനയിലും പങ്കുചേര്ന്നു.
മണ്ഡലം ചിറപ്പ് ദിവസമായ ഡിസംബർ 27 ഞായറാഴ്ച രാവിലെ പത്തു മണിമുതൽ ക്ഷേത്ര സന്നിധി അയ്യപ്പ ശരണങ്ങളാൽ ഭക്തി സാന്ദ്രമായി. പ്രധാന ക്ഷേത്രത്തിൽ പ്രതീകാത്മക കെട്ടുമുറുക്ക് അരംഭിചിച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരികളുടെ നേതൃത്തത്തിൽ നെയ്യ് നിറക്കലും ഇരുമുടി നിറക്കലും നൂറു കണക്കിന് അയ്യപ്പന്മാരുടെ ശരണം വിളിയോടെ നടന്നു.
ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ, അമ്പലം പ്രസിഡന്റ് തുടങ്ങിയവർ മറ്റ് അയ്യപ്പന്മാരോടൊപ്പം നാൽപ്പത്തൊന്നു ദിവസത്തെ വ്രത ശുദ്ധിയോടെ കെട്ടുനിറച്ചു. തുടർന്ന് ഇരുമുടി കെട്ടു തലയിലേന്തി പ്രധാന ക്ഷേത്രത്തെ വലം വച്ച് വന്ന അയ്യപ്പൻമാരെ പൂജാരിമാർ ദീപം ഉഴിഞ്ഞു അയ്യപ്പ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു. അയ്യപ്പനെ വലം വച്ച് വന്ന സ്വാമിമാരുടെ കെട്ടുകൾ ഇറക്കുകയും പിന്നീട് പ്രധാന പൂജാരി തന്നെ നെയ്യ് തേങ്ങ ഉടച്ച് അഭിഷേകത്തിനായി തയാറാക്കുകയും ചെയ്തു.
മലയാളിയും പഴനി മുരക ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായിരുന്ന സുരേഷ് സ്വാമികൾ ആണ് അയ്യപ്പ പൂജക്ക് നേതൃത്വം നൽകിയത്. യുകെയുടെ വിവിധ പ്രദേശംങ്ങളിൽ നിന്നുള്ള ഭക്ത ജനങ്ങൾ പൂജയിലും ഭജനയിലും പങ്കുചേർന്നു.
വിദേശ മലയാളികൾക്ക് ഏറ്റവും അധികം നഷ്ടപ്പെടുന്നതും ഗൃഹാതുരത്വം ഉണർതുന്നതുമായ കാര്യമാണ് അയ്യപ്പ മണ്ഡല വ്രതവും ശബരിമല യാത്രയും. അടുത്ത തലമുറയ്ക്ക് അത് പകർന്നു കൊടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതലാണ് ബർമിങ്ങ്ഹാം ക്ഷേത്രത്തിൽ മണ്ഡല വ്രതത്തോട് അനുബന്ധിച്ച് അയ്യപ്പ പൂജയും ഭജനയും ആരംഭിച്ചത്. ഈ കൊല്ലം നടന്ന പൂജയിലും ഭജനയിലും തമിൾ, തെലുഗു, കന്നഡ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ അയ്യപ്പ ഭക്തന്മാർ കൂടി ഏറ്റെടുത്തു ഗംഭീര പൂജയായി മാറുകയായിരുന്നു.
കെന്റു യൂണിവേര്സിറ്റി സംഗീത വിദ്യാർഥി യുവ സംഗീതജ്ഞന് മിഥുൻ മോഹന്റെ നേതൃത്തത്തിൽ അയ്യപ്പ നടയിൽ നടന്ന സംഗീത അർച്ചനയിൽ യുകെയിലെ വിവിധ കലാകാരന്മാർ പങ്കെടുത്തു. അയ്യപ്പ ഭക്തരെ ഭക്തിയിൽ ആറാടിക്കുവാൻ ഈ കലാകാരന് സാധിച്ചു. എല്ലാ ഭക്ത ജനങ്ങൾക്കും അന്നദാനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: