ആലുവ: തിരുകൊച്ചി കാര്‍ഷിക ഉല്‍പാദക സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 100 ന്യായവില സ്റ്റാളുകളും 14 കാര്‍ഷിക സേവന കേന്ദ്രങ്ങളും തുറന്നു. ആലുവ തോട്ടുമുഖത്ത് സംഘം ഹെഡ് ഓഫീസ് ആസ്ഥാനത്ത് നടന്ന ജില്ലാതല ഉദ്ഘാടനം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
പച്ചക്കറി സ്റ്റാളില്‍ ആദ്യവില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ്, വൈസ് പ്രസിഡന്റ് പി.കെ. രമേശ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വാര്‍ഡ് മെമ്പര്‍ കുഞ്ഞുമുഹമ്മദ് സെയ്താലി എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ തോപ്പില്‍ അബു സ്വാഗതവും സംഘം പ്രസിഡന്റ് എ. സുനില്‍ നന്ദിയും പറഞ്ഞു.
ആലുവ കാസിനേ കവല, തോട്ടുമുഖം, എടയപ്പുറം, സൗത്ത് വാഴക്കുളം, മാറമ്പിള്ളി, കുന്നുവഴി, പാലക്കാട്ടുതാഴം, നെടുന്തോട്, എം.എച്ച് കവല, തണ്ടേക്കാട്, പോഞ്ഞാശേരി, പെരുമ്പാവൂര്‍ ഒന്നാംമൈല്‍, കുറുപ്പംപടി, പുല്ലുവഴി, മണ്ണൂര്‍, തൃക്കളത്തൂര്‍, അങ്കമാലി, മൂവാറ്റുപുഴ, പറവൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഇതോടനുബന്ധിച്ച് ന്യായവില ഷോപ്പുകള്‍ തുറക്കും.
വിപണി വിലയേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ പച്ചക്കറിയും ഒരു കിലോ തിരുകൊച്ചി റൈസ് 27രൂപക്കും 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ അവശ്യമരുന്നുകളും നല്‍കുന്ന പദ്ധതിയാണ് സംഘം ആവിക്ഷരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് എ. സുനില്‍ അറിയിച്ചു.
















