ന്യൂദല്‍ഹി:മൊബൈല്‍ ഫോണ്‍ സംസാരം ഇടയ്‌ക്ക് വച്ച് മുറിയുന്ന സാഹചര്യമുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം സേവന ദാതാക്കളോട് ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചു.
ഓരോ കോളിനും ഒരു രൂപ വീതം നല്‍കണമെന്ന് കമ്പനികളോട് ടെലികോം റഗുലേറ്ററി അതോറിറ്റി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് എല്ലാ സേവന ദാതാക്കള്‍ക്കും ട്രായ് കത്തയച്ചിട്ടുണ്ട്.
വിളി മുറിഞ്ഞതിനു ശേഷം നാലുമണിക്കൂറിനകം എത്ര രൂപ തിരികെ നല്‍കുമെന്നതിന്റെ വിശദാംശങ്ങള്‍ ഉപയോക്താവിന് എസ്.എം.എസായി സേവന ദാതാക്കള്‍ അയയ്‌ക്കണം. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് അടുത്ത ബില്ലിനൊപ്പമാവും നഷ്ടപരിഹാര വിവരമുണ്ടാവുക.
ജനുവരി ഒന്നാം തിയതി മുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ട്രായിയുടെ വിജ്ഞാപനം കമ്പനികള്‍ അവഗണിക്കുന്നതിനിടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ വീണ്ടും ആവശ്യപ്പെട്ടത്. ട്രായുടെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കന്പനികള്‍ നല്‍കിയ ഹര്‍ജി ആറാം തിയ്യതി ദില്ലി ഹൈക്കോടതി പരിഗണിക്കും.
















