ന്യൂദല്‍ഹി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ അന്തരിച്ചു. 92 വയസായിരുന്നു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഏഴിന് പക്ഷാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചു നാളുകളായി ആരോഗ്യ സ്ഥിതി വഷളായ നിലയില്‍ തുടരുകയായിരുന്നു. അല്‍പ്പം മുന്‍പാണ് അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
ബംഗ്ലാദേശിലെ സിലിഹട്ടിലാണു ബര്‍ദന്റെ ജനനം. 14ാം വയസില്‍ എഐഎസ്എഫിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. 1957ല്‍ നാഗ്പുര്‍ സിറ്റി മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1996ലാണ് ബര്‍ദന്‍ സിപിഐയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്.
















