Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോവലിന്റെ നേതൃത്വത്തില്‍ സൈനിക നടപടി ഏകോപിപ്പിച്ചു; പങ്കെടുത്തത് 50 കമാന്‍ഡോകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 07:08 pm IST
in India

ചണ്ഡീഗഡ്: പഞ്ചാബിലെ വ്യോമസേനാത്താവളം ആക്രമിച്ച ഭീകരര്‍ സൈനിക വേഷം ധരിച്ച് വ്യാഴാഴ്ച രാത്രിയിലാണ്  പഞ്ചാബ് പത്താന്‍കോട്ട് എസ്പി സല്‍വിന്ദര്‍ സിംഗിന്റെ കാര്‍ തട്ടിയെടുത്തത്. ഭീകരരാണെന്ന സൂചന ലഭിച്ചതോടെ  ഐബിയും മറ്റും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നിരവധി സുരക്ഷാ യോഗങ്ങള്‍ ചേരുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്തിരുന്നു. സൈന്യത്തെയും എന്‍എസ്ജി കമാന്‍ഡോമാരെയും വേ്യാമസേനാത്താവളത്തിലേക്ക് അയക്കുകയും ചെയ്തു.

അന്‍പതു കമാന്‍ഡോകളെയാണ് വെള്ളിയാഴ്ച രാത്രിയില്‍ വിമാനത്തില്‍ അവിടേക്ക് അയച്ചത്. ഇതേസമയം കരസേനാംഗങ്ങളും പത്താന്‍കോട്ട് വ്യോമസേനാത്താളവത്തില്‍ എത്തി.

പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങിയ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ എട്ടുമണിയോടെ സമാപിച്ചു. പോലീസും വ്യോമസേനാംഗങ്ങളും കരസൈന്യവും എന്‍എസ്ജി കമാന്‍ഡോകളും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ഒരു ഹെലിക്കോപ്ടറും ഏറ്റുമുട്ടലിന് ഉപയോഗിച്ചു.

പിന്നീട് താവളത്തിലും പരിസരത്തും പത്താന്‍കോട്ട് ജമ്മു ദേശീയ പാതയിലും നടത്തിയ തെരച്ചിലില്‍ ഹെലിക്കോപ്ടറുകളും ഉപയോഗിച്ചു. കൂടുതല്‍ ഭീകരരുണ്ടോയെന്ന് കണ്ടെത്താനും അവര്‍ ജമ്മുകശ്മീരിലേക്ക് കടക്കുന്നത് തടയാനുമായിരുന്നു പരിശോധന.

മുന്‍കരുതല്‍ എടുക്കാന്‍ കഴിഞ്ഞെങ്കിലും ഭീകരരെ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനോ കാര്‍ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.  ഇവരാണ് ശനിയാഴ്ച പുലര്‍ച്ചെ പത്താന്‍കോട്ടിലെ വ്യോമസേനാത്താളം ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് പഞ്ചാബിലെ സൈനിക കേന്ദ്രങ്ങള്‍ക്കും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പതിനഞ്ച് ഭീകരര്‍ എങ്കിലും ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സൂചനയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. പത്താന്‍കോട്ടെ താവളത്തിനു പുറമേ പ്രധാനപ്പെട്ട നിരവധി വ്യോമസേനാതാവളങ്ങളാണ് പഞ്ചാബിലുള്ളത്. ജലന്ധറിനു സമീപത്തുള്ള ആദംപൂരിലും ലുധിയാനയ്‌ക്കു സമീപം ഹല്‍വാരയിലും ഭട്ടിണ്ടയിലും വായുസേനയ്‌ക്ക് താവളങ്ങളുണ്ട്. ഇതിനു പുറമേ ജലന്ധറിലും അമൃതസറിലും ഭട്ടിണ്ടയിലും പാട്യാലയിലും കരസേനാ താവളങ്ങളുമുണ്ട്. ഇവയ്‌ക്കെല്ലാം സുരക്ഷ ശക്തമാക്കി. ഇതിനു പുറമെ ദല്‍ഹിയിലുള്ള സേനാകേന്ദ്രങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ജൂലൈയില്‍ ദീനാനഗറില്‍ ഭീകരര്‍ പോലീസ് സ്‌റ്റേഷനാക്രമിച്ചിരുന്നു. അന്ന് മൂന്നു ഭീകരരെയാണ് വധിച്ചത്. അന്ന് ലഷ്‌ക്കര്‍ ഇ തൊയ്ബയാണ് ആക്രമണം നടത്തിയത്.

എത്തിയത് അഞ്ചു ഭീകരര്‍?

നാലു ഭീകരരെയാണ് സൈന്യം വധിച്ചത്. അഞ്ചു ഭീകരരാണ് ആക്രമണത്തിന് എത്തിയതെന്നാണ് സംശയം. കാരണം വ്യാഴാഴ്ച പത്താന്‍കോട്ട് എസ്പിയെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തത് അഞ്ചു പേരാണ്. അവരാണ് ഇന്നലെ വ്യോസേനാത്താവളം ആക്രമിച്ചത്.

ഇന്നലെ രാവിലെ എട്ടുമണിയോടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തെരച്ചില്‍ നടത്തുന്ന സമയത്തും വെടിയൊച്ച ഉയര്‍ന്നതായി പറയപ്പെടുന്നു. ഒരു മണിക്കൂറിനു ശേഷമാണ് വെടിയൊച്ച കേട്ടത്. ഡിസംബര്‍ 30ന് ഭീകരര്‍ ഭാരതത്തിലേക്ക് പഞ്ചാബ് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.