ന്യൂദൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 63 പൈസയും ഡീസലിന് 1.06 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു.
ഡിസംബറിൽ രണ്ടു തവണയാണ് ഇന്ധന വില കുറച്ചത്. ഡിസംബർ 15 ന് പെട്രോൾ വില 50 പൈസയും ഡീസൽ 46 പൈസയും കുറച്ചിരുന്നു. മാസാവസാനം വീണ്ടും ഇന്ധനവില കുറച്ചിരിക്കുകയാണ്. ക്രൂഡോയിൽ വില 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 33.36 ഡോളറെന്ന നിലയിൽ എത്തിയതിനെ തുടർന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വില കുറച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: