കുമ്പള: കുമ്പള പ്രദേശത്തെ ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വിഘ്നം വരുത്തുന്ന തരത്തില്‍ മതേതര ശക്തികള്‍ സംഘടിപ്പിക്കുന്ന ഗാനമേളയ്ക്ക് അനുവാദം നല്‍കരുതെന്ന് ഹിന്ദു ഐക്യവേദി മഞ്ചേശ്വരം താലൂക്ക് സമിതി ആവശ്യപ്പെട്ടു. കുമ്പള പ്രദേശത്തെ പ്രധാന 4 അമ്പലങ്ങളില്‍ ഒന്നായ കണിപുറം ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് കളങ്കം വരുത്തുന്ന തരത്തില്‍ അന്നത്തെ ദിവസം തന്നെ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ് നടത്താന്‍ ഒരുങ്ങുന്ന ആര്കെസ്ട്ര (ഗാനമേള), ആശ്ലീല സിനിമ, നൃത്തം ആരാധനയെ അക്ഷേപിക്കുന്നതിനു തുല്യമാണ്. ക്ഷേത്ര മഹോത്സവം 2016 ജനുവരി 14 മുതല്‍ 18 വരെയാണ് നടക്കുന്നത്. ക്ഷേത്രോത്സവ ദിനത്തില്‍ തന്നെ ഗാനമേള സംഘടിപ്പിച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്സവ ദിവസം ക്ലബിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിക്കുകയും തുടര്‍ന്ന് അതിന്റെ മറവില്‍ പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. ചില സംഘടനകള്‍ പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വീണ്ടും ഗാനമേളയുടെ മറവില്‍ അശ്ലീല പരിപാടികള്‍ നടത്താന്‍ ഒരുങ്ങുകയാണ്. ഇവിടെ കാര്യപരിപാടികളുടെ പേര്, സംഗീതം ഭക്തി, രസമഞ്ജരിയാണെങ്കിലും ഇവിടെ നടക്കാന്‍ പോകുന്നത് ഹിന്ദു സംസ്ക്കാരത്തിന് കളങ്കമുണ്ടാക്കുന്ന അശ്ലില പാട്ടുകള്‍ അശ്ലില നൃത്തങ്ങളുമാണെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു. കണിപുറം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് മേല്‍ കറുത്ത നിഴല്‍ വീഴ്ത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇടത് മുന്നണി നേതാക്കളുടെ മൗനാനുവാദത്തോടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന അക്ഷേപവുമായി സിപിഎമ്മിലെ ഒരു വിഭാഗം തന്നെ രംഗത്ത് വന്നിട്ടുണ്ട്.
പണ്ട് ഗാനമേളയെ തുടര്‍ന്ന് അടിപിടി, ലാത്തിചാര്‍ജ്ജ്, മഹിളകള്‍ക്ക് ഉപദ്രവം, മദ്യപാനികളുടെ പെരുമാറ്റം, ഇവയെല്ലാം ഉണ്ടായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി പോലീസ് ഇടപെട്ട് ക്ഷേത്രോത്സവ സമയത്ത് മറ്റ് സംഘടനകള്‍ക്കും ക്ലബുകള്‍ക്കും പ്രദേശത്ത് ഗാനമേള നടത്താന്‍ അനുവാദം നല്‍കാറില്ല. ചില സന്ദര്‍ങ്ങളില്‍ വിവിധ യുവാക്കള്‍ക്കിടയില്‍ വഴക്കുണ്ടായി ഇത് വര്‍ഗ്ഗീയ പ്രശ്നമായി മാറുന്നു. പോലീസിന്റെ ലാത്തി ചാര്‍ജ്ജ് ഭയന്ന് ഒടുമ്പോള്‍ മഹിളമാര്‍, കുട്ടികള്‍ പല ആള്‍ക്കാരും വീണ് പരിക്ക് പറ്റി ആശുപത്രിയിലായ സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്.
2013 ജനുവരി 17 ലെ ഗാനമേള സമയത്ത് നടന്ന സംഘര്‍ഷം നടയാന്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ നിന്ന് ജീവന് രക്ഷിക്കാന്‍ ഓടിയ കുമ്പള നാരായണ മംഗല പരിസരത്തിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ ബ്രൈയിന്‍ ഹേമറേജ് ആയി മരണപ്പെട്ടിരുന്നു. അതേ ബഹള സമയത്ത് സേവയില്‍ പങ്കെടുത്ത എസ്.ഐ.സുരേന്ദ്രന്, ബിജുലാല്‍ എന്നിവര്‍ക്കും പരിക്കേറ്റ് ചികിത്സ തേടേണ്ടി വന്നിരുന്നു.
ചില സമൂഹിക ദ്രോഹികള്‍ മദ്യപിച്ച് വന്ന് നൃത്തം ചെയ്ത് സ്ത്രീകള്‍ക്ക് ദേഹോപദ്രമേല്പിച്ച് സംഭവം ഉണ്ടീയിട്ടുണ്ട്. 2014-2015 ഉത്സവ സമയത്ത് ആര്ക്കിസ്ട്ര ഇല്ലാത്തതിനാല്‍ യാതൊരു വിധ പ്രശ്നങ്ങളും നടന്നില്ല. ക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്രകലകള്‍ ഒഴികെ പാശ്ചത്യ സംഗീതം അശ്ലീല നൃത്തങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നതിന് പ്രദേശത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്രകാരം ഹിന്ദു സംസ്ക്കാരത്തെ നശിപ്പിക്കുന്ന, ഉത്സവങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന കാര്യ പരിപാടികള്‍ പ്രദേശത്ത് നടത്തുന്നത് അധികൃതര്‍ ഇടപെട്ട് ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ മഹോത്സവ സമയത്ത് ഇങ്ങനെയുള്ള കാര്യപരിപാടികള്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് സുപ്രണ്ട്, ഡി.വൈ.എസ്.പി, കുമ്പള സി.ഐ, എസ്.ഐ ഇവര്‍ക്ക് പരാതി നല്കി. ബലപ്രയോഗത്തിലൂടെ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ ഗാനമേള നടത്താനുള്ള തീരുമാനവുമായി ഭാരവാഹികള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ശക്തമായ പ്രതിഷേധ പരിപ3ടികള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. ഉത്സവത്തിന് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടു കൂടിയ നീക്കമാണ് ഗാനമേള സംഘടിപ്പിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: