Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍: 200 ഐഎഎസുകാര്‍ അവധിയെടുത്ത് പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:39 pm IST
in India

ന്യൂദല്‍ഹി: സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ശമ്പളം ക്രമാതീതമായി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന് അറിയിച്ച രണ്ട് ഐഎഎസുകാരെ സസ്‌പെന്റ് ചെയ്ത ദല്‍ഹി സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ദല്‍ഹി സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന 200 ഐഎഎസ് ഉദ്യോഗസ്ഥര്‍ ദീര്‍ഘ അവധിയില്‍ പ്രവേശിക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പ്രതിഷേധ സൂചകമായി ഇന്നലെ ദല്‍ഹി സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന 200 ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു. നിയമവിരുദ്ധമായ നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ എഎപി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ഐഎഎസ് അസോസിയേഷന്‍ ആരോപിച്ചു.

ദല്‍ഹി-ആന്റമാന്‍ നിക്കോബാര്‍ കേഡറുകളിലുള്ള രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ദല്‍ഹി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. സംസ്ഥാനത്തെ കോടതികളില്‍ എഎപി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത പ്രോസിക്യൂട്ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഫയലില്‍ ഒപ്പുവെയ്‌ക്കാന്‍ തയ്യാറാകാതിരുന്ന സംസ്ഥാന ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. ലഫ്.ഗവര്‍ണ്ണറും കേന്ദ്രസര്‍ക്കാരും എഎപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ജയില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സുഭാഷ് ചന്ദ്ര, പ്രോസിക്യൂഷന്‍ സ്‌പെഷ്യല്‍ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ ദല്‍ഹി സര്‍ക്കാരിന് അധികാരമില്ലെന്ന നിയമം മറികടന്നാണ് നടപടി. ദല്‍ഹി സംസ്ഥാന രൂപീകരണ നിയമപ്രകാരം കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോട് കൂടി ലഫ്.ഗവര്‍ണ്ണര്‍ക്ക് മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുവാദമുള്ളൂ. ഇതു മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എഎപി സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കേണ്ട കാര്യമില്ലെന്ന് ലഫ്. ഗവര്‍ണ്ണര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദല്‍ഹി സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് അസോസിയേഷനും പ്രസ്താവിച്ചു.

എന്നാല്‍ ഐഎഎസുകാരില്ലാതെ തങ്ങള്‍ ഭരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചു. ഐഎഎസുകാര്‍ ബിജെപിയുടെ ബി ടീമായി മാറിയെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.