മുംബൈ: ബോളിവുഡ് നടി വിദ്യാ ബാലന് ആശുപത്രിയില്‍. വൃക്കയിലെ കല്ല് മൂലമുള്ള കടുത്ത വേദനയെത്തുടര്‍ന്നാണ് വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് സിദ്ഥാര്‍ഥ് റോയ് കപൂറിനൊപ്പം പുതുവത്സാരാഘോഷങ്ങള്ക്കു വിദേശത്തേക്കു പുറപ്പെടാന്‍ തുടങ്ങുമ്പോഴാണു വിദ്യാ ബാലന് യാത്ര റദ്ദാക്കി മടങ്ങിയത്.
അബുദാബി ഫ്ളൈറ്റ് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് വിദ്യയ്ക്കു കടുത്ത പുറംവേദനയുണ്ടായത്. തുടര്‍ന്ന് വിമാനത്താവളത്തിലുള്ള ക്ലിനിക്കില്‍ അടിയന്തര വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. വിദ്യാ ബാലന് ഇപ്പോള്‍ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയില്‍ അവര്‍ സുഖം പ്രാപിച്ചുവരുന്നതായി വക്താവ് അറിയിച്ചു.
















