ന്യൂദല്‍ഹി: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയ്‌ക്കൊപ്പം ഇനി സ്വാമി വിവേകാനന്ദന്റേയും ഡോ ബിആര്‍ അംബേദ്കറുടേയും മുഖചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി.
ആര്‍ബിഐയുടെ മുന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ നരേന്ദ്ര ജാദവ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
യുകെയിലും യുഎസിലും കറന്‍സി നോട്ടുകളില്‍ പല പ്രമുഖരുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം സാധ്യതകള്‍ ഇന്ത്യയിലും പരീക്ഷിക്കാവുന്നതാണെന്ന് ജാദവ് പറയുന്നു.
1996 മുതല്‍ ആര്‍ബിഐ സീരിസിലെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രവും വാര്‍ട്ടര്‍മാര്‍ക്കുമാണ് നല്‍കിവരുന്നത്.
















