ന്യൂദല്‍ഹി: പതഞ്ജലിയുല്പ്പന്നങ്ങളില്‍ ഗോമൂത്രം ഉണ്ടെന്നും ഗോമൂത്രത്തിന് മതപരമായ വിലക്കുള്ളതിനാല്‍ ഈ ഉല്പ്പന്നങ്ങള്‍ വാങ്ങരുതെന്നുമുള്ള ഫത്വക്ക് എതിരെ ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. ഞങ്ങള്‍ എണ്ണൂറിലേറെയുല്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമാണ് ഗോമൂത്രമുള്ളത്. ഇക്കാര്യം അവയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരമൊരുകാര്യവും മറച്ചുവയ്‌ക്കാറുമില്ല. അദ്ദേഹം വ്യക്തമാക്കി.
ഗോമൂത്രം ഹറാമായതിനാല്‍ പതഞ്ജലിയുല്പ്പന്നങ്ങള്‍ മുസഌങ്ങള്‍ ഉപയോഗിക്കരുതെന്ന് തമിഴ്‌നാട് തൗഹീദ് ജമായത്താണ് ഫത്വ പുറപ്പെടുവിച്ചിരുന്നത്. പതഞ്ജലിയുടെ സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും മരുന്നുകളിലും ഭക്ഷ്യോല്പ്പന്നങ്ങളിലും ഗോമൂത്രമുണ്ടെന്നാണ് ഫത്വയില്‍ പറഞ്ഞിരുന്നത്. അറിവില്ലായ്‌മയില്‍ നിന്നാണ് ഇത്തരം ഫത്വ.ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
















