പാട്‌ന: ബീഹാര്‍ വീണ്ടും കാട്ടുഭരണത്തിലേക്കെന്ന് ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് എന്‍ജിനിയര്‍മാര്‍ അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. ലാലുവിന്റെ നിയന്ത്രണത്തില്‍ ക്രമസമാധാന നില തകരുകയാണെന്നാണ് സംശയം.
ദര്‍ഭംഗയിലാണ് ചൊവ്വാഴ്ച കെട്ടിട നിര്‍മ്മാണക്കമ്പനിയിലെ രണ്ട് എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളുടെ കഴുത്ത് പിളര്‍ന്ന നിലയില്‍ മൃതദേഹം വഴിയരുകില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കു പുറമേ മൂന്ന് ടെക്കികളും കൊല്ലപ്പെട്ടു. ഒരു പതിനാലുകാരനും കൊല്ലപ്പെട്ടവരില്‍ പെടുന്നു.
















