മട്ടാഞ്ചേരി: കാര്‍ണിവല്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് തടസ്സമായി ഫോര്‍ട്ട്‌കൊച്ചി വാസ്‌ക്കോഡ ഗാമ സ്‌ക്വയറിലെ താല്‍ക്കാലിക ബജി വില്‍പ്പന ശാലകള്‍ക്കെതിരെ റവന്യൂ അധികൃതര്‍ നടപടിയെടുത്തു .ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ബജി വില്‍പ്പന ശാല പൊളിച്ച് നീക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മറ്റ് ശാലകള്‍ ആളുകള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ ഒതുക്കി നിര്‍ത്തണമെന്നും ജനറേറ്റര്‍ പോലെയുള്ള ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ഏഴോളം വില്‍പ്പന ശാലകളാണ് നഗരസഭയുടെ അനുമതിയോടെ റവന്യൂ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചത്. നഗരസഭ പണം വാങ്ങിയാണ് ഇവര്‍ക്ക് കടകള്‍ അനുവദിച്ചത്. മൂന്നാം തീയതി വരെ കച്ചവടം ചെയ്യാനാണ് നഗരസഭ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നത്.
















