ശബരിമല: ഗുരുസ്വാമിയായി മന്ത്രി കെ.പി. മോഹനന് 24 കന്നിക്കാരും 12 മാളികപ്പുറങ്ങളുമടക്കം 103 സ്വാമിമാരുടെ സംഘത്തെ നയിച്ച് 49-ാം തവണയും അയ്യപ്പസ്വാമിയെ വണങ്ങാനെത്തി. മന്ത്രിയുടെ പുത്തൂരിലെ വസതിയില്‍ നിന്ന് അഞ്ച് വാഹനങ്ങളിലായാണ് സംഘം തിരിച്ചത്.
എല്ലാ വര്‍ഷവും എരുമേലിയിലെത്തി പേട്ടതുള്ളിയാണ് സംഘം ശബരിമലയിലെത്തുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സാധാരണയായി മണ്ഡല കാലത്താണ് സംഘം ശബരിമലയിലെത്തിയിരുന്നത്. ഇക്കുറി മകരവിളക്കിന് നടതുറന്നപ്പോള്‍ ഭഗവാനെ ആദ്യം ദര്‍ശിച്ചവരില്‍ ഒരാളായി മന്ത്രി.
നിയമസഭാ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലത്ത് ശബരിമലയിലെ വികസനപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ പലതവണ എത്തിയിട്ടുണ്ട്. അന്ന് നിര്‍ദ്ദേശിച്ച പല കാര്യങ്ങളും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിതാവ് പി.ആര് കുറുപ്പിന്റെ കാലം മുതല്ക്കേ തുടങ്ങിയ ശബരിമല ദര്‍ശനം ഇന്നും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: