കോതമംഗലം: കോതമംഗലത്ത് ഇന്നലെ തിരിതെളിഞ്ഞ എറണാകുളം റവന്യൂ ജില്ലാ കലോത്സവം താളപിഴകളോടെയാണ് ആരംഭിച്ചത്. രാവിലെ 8ന് തുടങ്ങുമെന്ന് അറിയിച്ചിരുന്ന രചനാമത്സരങ്ങളും ബാന്റ്‌മേളം, ചവിട്ടുനാടകം, അറബി, ഉറുദ്ദു സംസ്‌കൃത കലോത്സവങ്ങള്‍ ഏറെ വൈകിയാണ് തുടങ്ങിയത്. ഇത് മത്സരാര്‍ത്ഥികള്‍ക്ക് വളരെ ബുദ്ധിമുട്ടിനിടയാക്കി. വിവിധ കമ്മറ്റികള്‍ തമ്മില്‍ ഏകോപനമില്ലാത്തത് കലോത്സവത്തിലെ പോരായ്‌മയായി.
















