ജമ്മു: ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ കുറയുന്നതായി സൈനിക റിപ്പോര്‍ട്ട്. കശ്മീരിലെ അന്തരീക്ഷം സുസ്ഥിരവും സമാധാനപരവുമാണെന്നും ഭീകപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നതായി കാണാന്‍ സാധിക്കുന്നതായും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആക്രമണങ്ങളെ കരുതിയിരിക്കാനും കശ്മീര്‍ ജനതയ്‌ക്കു മുന്നറിയിപ്പു നല്‍കുന്നുണ്ട്. സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈനിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരവാദത്തെ അമര്‍ച്ച ചെയ്യാനും ശേഷിക്കുന്ന ഭീകരരെ തുരത്താനും ശ്രമങ്ങള്‍ തുടരുകയാണ്.
















