കോതമഗലം: 28-ാമത് ജില്ലാ കലോത്സവ വേദികള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നാഷണല്‍ സര്‍വിസ് സ്‌കീം ജില്ലാ ശുചിത്വമിഷനും ‘ഹരിതാഭം വളണ്ടിയര്‍മാര്‍ സജ്ജമായി. ഒരോ വേദിക്ക് സമീപവും പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ച് ബോധവത്ക്കരണം നടത്തും. മുഴുവന്‍ സമയവും ശുചിത്വ സന്ദേശ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ വളണ്ടിയേഴ്‌സ് എന്നറിയപ്പെടുന്ന ഇവരുടെ സേവനം കലോത്സവ വേദിയില്‍ ആദ്യമായാണ്. മത്സരവേദികളില്‍ കുപ്പിവെള്ളവും ക്യാരി ബാഗുകളും ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും കുടിവെള്ള വിതരണം നടത്തി ബോധവത്ക്കരണ കൗണ്ടറുകളുടെ ഉദ്ഘാടനം നഗര സഭ കൗണ്‍സിലര്‍ സിജു തോമസ് ഉദ്ഘാടനം ചെയ്തു.
ശുചിത്വ മിഷന്‍ അസി: കോഡിനേറ്റര്‍ ജേക്കബ് ജോണ്‍സ് ,പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു, ഹെഡ്മാസ്റ്റര്‍ എന്‍.ഡി.ഗീവര്‍ഗീസ് ,എന്‍എസ്എസ് ജീല്ലാ കണ്‍വീനര്‍ ബിനോയ്.കെ.ജോസഫ്, പി.ഡി. സുഗതന്‍ ,കെ.കെ. റെജി, സി.കെ. മോഹനന്‍, പി.പി. കുര്യാച്ചന്‍ എന്നിവര്‍ സംസാരിച്ചു.
















