തൊടുപുഴ: കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ ലോക്കപ്പിനു മുന്നില്‍ കൈവിലങ്ങോടെ നിര്‍ത്തിയിരുന്ന രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 8.45നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മാലപറി കേസുകള്‍ ഉള്‍പ്പെടെ നിരവധികേസുകളില്‍ പ്രതിയായിരുന്ന തൊടുപുഴ സ്വദേശി റിസ്‌വാന്‍(24), കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന ബാലു എന്നു വിളിക്കുന്ന അഖില്‍ (23) എന്നിവരാണ് രക്ഷപ്പെട്ടത്. കൈവിലങ്ങോടെ രക്ഷപ്പെട്ട അഖിലിനെ ഇന്നലെ രാവിലെ പിടികൂടി. കൈവിലങ്ങുമായി കരിമണ്ണൂര്‍ ആശുപത്രി മതില്‍ ചാടുന്നതിടയില്‍ പരിക്കുപറ്റിയതു കൊണ്ടു അഖിലിനു അധികദൂരം പോകാന്‍ സാധിച്ചില്ല. കാളിയാര്‍, കരിമണ്ണൂര്‍, തൊടുപുഴ പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്. പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തെ കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ.വിജോസഫ് കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടുന്നത്. കൈയില്‍ വിലങ്ങു വച്ചാണ് സ്റ്റേഷനിലെ ലോക്കപ്പിനു മുന്നില്‍ നിര്‍ത്തിയിരുന്നത്. റിസ്‌വാന്‍ കൈവിലങ്ങ് അഴിക്കുകയും അഖിലിന്റെ വിലങ്ങ് അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അഖിലിന്റെ കൈയിലെ വിലങ്ങ് അഴിഞ്ഞില്ല. ഇതോടെ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കരിമണ്ണൂര്‍ ചിലവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചു വഴിയാത്രക്കാരനായ ഓലിക്കാമറ്റം സ്വദേശി മാത്യു (70)നു പരിക്കേറ്റു പറ്റിയിരുന്നു. ഈ സംഭവത്തില്‍ നാട്ടുകാര്‍ അഖിലിനെയും റിസ്‌വാനെയും തടഞ്ഞ് വച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യാനായി വിലങ്ങണിയിച്ച് നിര്‍ത്തിയപ്പോള്‍ പോലീസുകാരനെ ആക്രമിച്ച് രക്ഷപെടുകയായിരുന്നെന്ന് കാളിയാര്‍ സിഐ ഓമനക്കുട്ടന്‍ അറിയിച്ചു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരേ കേസില്ലെങ്കിലും കാളിയാര്‍, തൊടുപുഴ സ്റ്റേഷനുകളിലെ കഞ്ചാവ് , പിടിച്ചുപറിക്കേസുകള്‍ കോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു. വിലങ്ങുമായി രക്ഷപെട്ട സംഭവത്തിലും പോലീസുകാരനെ ആക്രമിച്ച കേസിലും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അതിനിടെ ലോറി ഇടിച്ച് മധ്യവസയ്‌കന്‍ പരിക്കേറ്റത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റിസ്‌വാനെയും അഖിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്.പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
















