ആലപ്പുഴ: കൃഷിക്കാരെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെും അവര്‍ കൃഷിമേഖലയില്‍ തുടരണമെങ്കില്‍ സമൂഹം അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
ജൈവകൃഷിയിലേക്ക് ആളുകള്‍ കൂടുതലായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ തയ്യാറാകണം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്ഡിവി സ്‌കൂള്‍ മൈതാനത്തു നടക്കു കാര്‍ഷികവ്യാവസായിക പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേള ജില്ലയുടെ കാര്‍ഷികരംഗത്തിന് കൂടുതല്‍ കരുത്തേകും. ജനസംഖ്യയുടെ കൂടുതല്‍ പങ്കും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്ന രാജ്യത്ത് ബാങ്കുകള്‍ ഈ മേഖലയ്‌ക്ക് കൂടുതല്‍ സഹായം നല്‍കേണ്ടതുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ചു. കര്‍ഷകശ്രേഷ്ഠ പുരസ്‌കാരം മേഘനാഥ് ഗുപ്തയ്‌ക്കു എംപി സമ്മാനിച്ചു. 15,551 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. എസ്ഡിവി മാനേജ്‌മെന്റ് ട്രസ്റ്റ് പ്രസിഡന്റ് എസ്. മഹാദേവന്‍, മേളയുടെ ജനറല്‍ കവീനര്‍ രവി പാലത്തിങ്കല്‍, അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എം.കെ. ഭാസ്‌ക്കരപ്പണിക്കര്‍, ട്രഷറര്‍ എ.എന്‍. പുരം ശിവകുമാര്‍, ശ്യംകുമാര്‍, പയസ് നെറ്റോ, ഡോ.എം.എസ് ബിനോജ്കുമാര്‍, ടി.എസ്.വിശ്വന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
















