ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ മണ്ഡലപൂജയും തിരുവാതിരയും ആഘോഷിച്ചു. വൈകീട്ട് 5:45 ഓടെ നടന്ന ഭജനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഭജനയ്ക്ക് ശേഷം തിരുവാതിര, തിരുവാതിര വ്രതത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് മിനി വിജയകുമാര്‍ പ്രഭാഷണം നടത്തി.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, ശ്രീ ധര്‍മ്മ ശാസ്തവിനായി പ്രത്യേകം തയാറാക്കിയ താല്കാലിക ക്ഷേത്രത്തില്‍ പടിപൂജ നടന്നു. പടിപൂജയ്ക്ക് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പടിപാട്ട് ഭക്തി നിര്‍ഭരമായി. പടിപാട്ടിനു ശേഷം മംഗലാരതി നടത്തി ഹരിഗോവിന്ദന് നമ്പൂതിരി ഹരിവരാസനം പാടി ചടങ്ങുകള്‍ പൂര്‍ണമാക്കി.
തിരുവാതിര പ്രമാണിച്ച് ഉച്ചയ്ക്ക് അന്നദാനത്തിനായി പ്രത്യേകം തയാറാക്കിയ കഞ്ഞിയും പുഴുക്കും ആയിരുന്നു ഭക്തര്‍ക്ക് നല്‍കിയത്. കേരളത്തില്‍ നിന്നും കൊണ്ടുവന്ന കമുങ്ങില് പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തിലാണ് കഞ്ഞി വിളമ്പിയത്. ഇത് രണ്ടാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി യു കെ യില്‍ തിരുവാതിര ആഘോഷങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: