പന്തളം: ഭാരതത്തിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയാന്‍ സംഘടിത മതശക്തികള്‍ ശ്രമിക്കുന്നു.സഹിഷ്ണുതയല്ല സ്വീകാര്യതയാണ് ഭാരതത്തിന്റെ പാരമ്പര്യം എന്നും രാഷ്ട്രീയസ്വയം സേവക സംഘം പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പാ. സന്തോഷ് പറഞ്ഞു.പത്തനംതിട്ട സംഘജില്ലയുടെ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ സമാരോപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനേയും സ്വീകരിക്കുന്ന ജീവിതരീതിയിലുള്ളതാണ് ഭാരത സംസ്കാരം.ലോകം മുഴുവന്‍ ഒരേ കുടുംബം എന്നുള്ള സംസ്കാരത്തില്‍ ജീവിക്കുന്ന ഭാരതീയര്‍ക്ക് എങ്ങനെ അസഹിഷ്ണുത ഉണ്ടാകും.സ്വാതന്ത്ര്യാനന്തരം ഭാരതത്തെ വിഭജിച്ച അതെ ശക്തികള്‍ ഇന്ന് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആണ് .ഇതിനു മുന്നോടിയാണ് ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കലും, ഹിന്ദു ആചാര്യന്മാരെ ആള്‍ദൈവങ്ങള്‍ എന്ന് പരിഹസിക്കുകയും ഒക്കെ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.വ്യക്തിപരമായ ലക്ഷ്യം പൂര്‍ത്തീകരിക്കാനല്ല രാഷ്ട്രത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് തന്റെയും ലക്ഷ്യം എന്നതാണ് ശിബിരത്തിലെ പാഠശാലകളില്‍ നിന്നും നേടിയത്.ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആത്മവിശ്വാസം ലഭിക്കുന്ന പരിശീലനം ആണ് ശിബിരത്തില്‍ നിന്നും പകര്‍ന്നു കിട്ടിയത്. ഇവിടെ നിന്നും ലഭിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു.ചങ്ങേത്ത് ആയുര്‍വേദ ആശുപത്രി എം ഡി ഡോ വിപിനചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സംഘചാലക് അഡ്വ.പി കെ രാമചന്ദ്രന്,ശിബിരാധികാരി ഡോ കെ ഹരിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ശിബിര കാര്യവാഹ് എന്‍.വേണു സ്വാഗതംപറഞ്ഞു.ശബരിഗിരി വിഭാഗ് കാര്യകാര്യ സദസ്യന്‍ കെ.മുരളീധരന്,ജില്ലാ സഹ സംഘചാലക് സി എന്‍ ഓമനകുട്ടന്‍,ജില്ലാ കാര്യവാഹ് ആര് പ്രദീപ്.ശാരീരിക് ശിക്ഷണ്‍ പ്രമുഖ് റ്റി .എസ്. അനൂപ്, ബൗദ്ധിക് പ്രമുഖ് അഡ്വ.സന്തോഷ്കുമാര്‍, വ്യവസ്ഥാ പ്രമുഖ് ആര് .മോഹനന് ,പ്രചാര്‍ പ്രമുഖ് അഡ്വ.പി എസ് നരേന്ദ്രനാഥ്, സമ്പര്‍ക്ക പ്രമുഖ് സുരേഷ് കോന്നി,സേവാ പ്രമുഖ് അശോകന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: