കാലടി: കാലടിയില്‍ ശ്രീശങ്കര ദേശീയ നൃത്ത സംഗീതോത്സവത്തിന് നാളെ തിരിതെളിയും. 30ന് സമാപിക്കും. ഗുരു കലാമണ്ഡലം മോഹന തുളസി, ഗുരു കലാമണ്ഡലം ക്ഷേമവതി, നാട്യ ഗുരു ഡോ.സി.പി. ഉണ്ണികൃഷ്ണന്‍, ജ: കെ. സുകുമാരന്‍, അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ, ഗുരുജി അഷിം ബാന്‍ന്ദു ഭട്ടാചാര്യ, ഡോ.കെ.വി. ടോളിന്‍, എന്‍.പി. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ഉദ്ഘാടന ചടങ്ങിന് കെ.ടി. സലിം (ജനറല്‍ കണ്‍വീനര്‍) അദ്ധ്യക്ഷത വഹിക്കും. നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ച് മലയാറ്റൂര്‍ റോഡില്‍ ശങ്കരനാട്യ മണ്ഡപത്തിനോട് ചേര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിങ്ങിനായി സമീപത്തെ അഞ്ച് ഗ്രൗണ്ടുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഓരോ ദിവസവും അന്‍പതോളം കുട്ടികളുടെ സോളോ ഐറ്റവും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ നൃത്തവും ഉണ്ടായിരിക്കും.
















