കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും പേരില്‍ വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങള്‍ നടത്തുന്ന സംഘങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സീയാല്‍ മുന്നറിയിപ്പ് നല്‍കി. സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ലഭ്യമാക്കാമെന്നും ഇതിനായി വന്‍തുക നല്‍കണമെന്നും കാണിച്ച് ചില കേന്ദ്രങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നുണ്ട്. സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും റിക്രൂട്ട്‌മെന്റ് നടത്തുന്നത് സിയാലിന്റെ തന്നെ എച്ച്ആര്‍ വിഭാഗമാണ്. ഇതിനായി സുതാര്യമായ നടപടി ക്രമങ്ങളാണ് സിയാല്‍ അവലംബിക്കുന്നത്. തൊഴില്‍ അവസരം സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇതിനുപുറമെ സിയാലിന്റെ വെബ്‌സൈറ്റിലും (ംംം.രശമഹ.മലൃീ) ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കാറാണ പതിവ്. ഇതിനു വിരുദ്ധമായി, വ്യക്തികളോ സ്ഥാപനങ്ങളോ നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളുമായി സിയാലിന് യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ല. ഇ-മെയില്‍ വഴിയോ നേരിട്ടോ ഇത്തരം തട്ടിപ്പുകാരുമായി നടത്തുന്ന ഇടപാടുകള്‍ക്ക് സിയാലിനോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല. സിയാലിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും നിയമനവുമായി ബന്ധപ്പെട്ട് കമ്പനിയില്‍ നിന്നല്ലാതെ ലഭിക്കുന്ന വാഗ്ദാനങ്ങളോടോ കത്തിടപാടുകളോടോ പ്രതികരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിയാലിലെ നിയമനവുമായി ബന്ധപ്പെട്ട ആരെങ്കിലും സമീപിച്ചാല്‍, അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി രശമഹ @രശമഹ.മലൃീ എന്ന ഇ-മെയില്‍ വിലാസത്തിലോ 0484 2610115 എന്ന ഫോണ്‍ നമ്പരിലോ അറിയിക്കണമെന്നും സിയാലിന്റെ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.
















