കളമശേരി: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാക്ട് പാക്കേജിന്റെ അവസാന വട്ട ചര്‍ച്ചകള്‍ക്കായി ഫാക്ട് എംഡി ശ്രീവാസ്തവ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. അനുവദിക്കുന്ന പാക്കേജിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ഉപാധികള്‍ക്ക് അവസാന രൂപം നല്‍കാനുമാണ് ഈ യാത്ര. അതേ സമയം പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫാക്ട് ജീവനക്കാരുമായി പങ്കിടുന്ന പരിപാടികള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. എംഡി ശ്രീവാസ്തവ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഫാക്ടിന്റെ വിവിധ യൂണിറ്റുകളുമായി സംവദിച്ചിരുന്നു. ഉദ്യോഗസ്ഥരുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും മറ്റ് ജീവനക്കാരുമായും നാലു ദിവസങ്ങളായി പാക്കേജിന്റെ ആദ്യ ഘട്ട വിവരങ്ങള്‍ കൈമാറി. അസല മേട്ടിലെ യൂണിറ്റില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ രാവിലെ ഉദ്യോഗസ്ഥന്‍മാരുമായും വൈകിട്ട് 3.30ന് ജീവനക്കാരുമായും എംഡി പാക്കേജ് വിശദമാക്കി.
















