Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒരു യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:08 pm IST
inKottayam

കോട്ടയം: ചരിത്രത്തിന്റെ ഇടനാഴികളിലൂടെ യാത്രയൊരുക്കി പുരാവസ്തു പുരാരേഖാ വകുപ്പുകളുടെ പ്രദര്‍ശനം. സുവര്‍ണം 2015 സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്താണ് കാലഘട്ടങ്ങളുടെ കഥയൊരുക്കിയ കാഴ്ചകള്‍ നിരന്നത്. പ്രദര്‍ശനം സന്ദര്‍ശകരുടെ മനസില്‍ അത്ഭുതത്തിന്റെയും ആകാംക്ഷയുടെയും വിളക്കുകള്‍ കൊളുത്തുന്നു. പുരാതന രേഖകള്‍, താളവാദ്യങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, വേണാടിന്റെ തനത് നാണയം ലക്ഷ്മി വരാഹന്‍, മണിച്ചിത്രത്താഴ്, ഊരാക്കുടുക്ക് തുടങ്ങി നിരവധി ഇനങ്ങളാണ് കാലഘട്ടങ്ങള്‍ക്കിപ്പുറത്തേക്ക് ഇറങ്ങിവന്ന് സന്ദര്‍ശകരുമായി സംവദിക്കുന്നത്.

അന്‍പതിലധികം താള വാദ്യങ്ങളാണ് മേളയില്‍ ഇടംപിടിച്ചിരിക്കുന്നത്. തുടി, തമുക്ക്, കിടുപിടി, പഞ്ചമുഖവാദ്യം, സര്‍പ്പവംശി, ചീങ്കണ്ണിവീണ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാണ്. 200 വര്‍ഷം പഴക്കമുള്ള ഇലത്താളം, സാരംഗി എന്നിവ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല സാധാരണക്കാരിലും താല്‍പര്യമുണര്‍ത്തുന്നു. വാദ്യോപകരണങ്ങളില്‍ അപൂര്‍വ്വമായ ചന്ദ്രവളയവും കൊക്കറയും പ്രദര്‍ശനത്തിനുണ്ട്.

പുരാവസ്തു വകുപ്പിന്റെ നാണയശേഖരമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ക്രിസ്തുവിന് രണ്ട് നൂറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന പഞ്ച് മാര്‍ക്ക് നാണയങ്ങള്‍ മുതല്‍ 13-ാം നൂറ്റാണ്ടിലെ ലക്ഷ്മി വരാഹന്‍വരെ പ്രദര്‍ശിപ്പിക്കുന്നു. ശാസ്താംകോട്ട കായലില്‍നിന്നും ലഭിച്ച ചൈനീസ് നാണയങ്ങള്‍, ടിപ്പുസുല്‍ത്താന്റെ കാലഘട്ടത്തിലെ നാണയം, ഹൈദരാബാദ് നൈസാമിന്റെ ചാര്‍മിനാര്‍ നാണയം എന്നിവയും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്.

ഗ്രന്ഥപ്പെട്ടി, രത്‌നപ്പെട്ടി, ആമാടപ്പെട്ടി, അത്ഭുതവിളക്ക്, തിരുവിതാംകൂര്‍ കമ്മട്ടം, അളവ് ഉപകരണങ്ങള്‍, കഠാര, കുന്തം, വാള്‍ തുടങ്ങിയവയെല്ലാം പുതുതലമുറക്ക് പരിചിതമല്ലാത്തതാണ്. നാടിന്റെ സംസ്‌കാരത്തിലേക്ക് ഒരു എത്തിനോട്ടംകൂടിയാണ് ഈ പ്രദര്‍ശനം.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ പാലക്കാട്ടെ മുസ്ലിം സ്ത്രീകള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു. തമിഴ് ശൈലിയില്‍ നിര്‍മ്മിച്ചവയാണിവ. ബേക്കല്‍കോട്ടയില്‍നിന്നും കണ്ടെടുത്ത പീരങ്കിയുണ്ടകള്‍, കന്നുകാലികള്‍ക്ക് മരുന്നു നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഒട്ടം, മടക്കികൊണ്ടുപോകാവുന്ന പെട്ടിച്ചിരവ, കുതിരക്കാരന്‍ വിളക്ക് എന്നിവയും മുന്‍കാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉപകരണങ്ങളാണ്. ആരെയും അത്ഭുത സ്തംബ്ധരാക്കുന്നതാണ് ചിത്രവധക്കൂട്. കൊടിയകുറ്റം ചെയ്തവരെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള പ്രാകൃത ഉപകരണം. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്ന സന്ദര്‍ശകര്‍ ചിത്രവധക്കൂട്ടിനു മുന്നില്‍ തരിച്ചുനില്‍ക്കും.

ഇതുകൂടാതെ പുരാരേഖാവകുപ്പ് നിരവധി രേഖകളും പ്രസംഗങ്ങളും കൈയ്യൊപ്പുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കോട്ടയത്തിന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും ഇവിടെ മറനീക്കി പുറത്തുവരുന്നു. കോട്ടയത്തെ ടൗണ്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള 1894 ആഗസ്റ്റ് 8ലെ രേഖ, കോട്ടയം പട്ടണത്തിലെ വീടുകള്‍ക്ക് കരം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച്, നഗരത്തില്‍ ഒരു ലിക്വര്‍ ഷോപ്പ് തുടങ്ങുന്നതിന് അനുമതിസംബന്ധിച്ചുള്ള രേഖകള്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. പബ്ലിക് ടെലിഫോണ്‍ കോള്‍ ഓഫീസ്, തിരുനക്കര മൈതാനത്ത് പട്ടംതാണുപിള്ള നടത്തിയ പ്രസംഗം, മലയാള മനോരമ പത്രത്തിന്റെ അംഗീകാരം റദ്ദാക്കലും തുടര്‍നടപടികളും, തൃപ്പടിദാനം, തിരുവിതാംകൂറും ഡച്ചുകാരും തമ്മിലുള്ള സഖ്യ ഉടമ്പടി തുടങ്ങി ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളുടെ രേഖകള്‍ ഇവിടെ കാണാം. നിരവധി രാജശാസനകളും ഇവിടെയുണ്ട്.

18ന് ആരംഭിച്ച പ്രദര്‍ശനം ഇന്ന് സമാപിക്കും. അമൂല്യമായ വസ്തുക്കളും രേഖകളും കണ്‍മുന്നില്‍ കാണാനുള്ള അസുലഭാവസരമാണ് കോട്ടയത്തിന് ലഭിച്ചത്. സുവര്‍ണ്ണം 2015 സാംസ്‌കാരികോത്സവത്തിന്റെ സമാപന ദിവസമായ ഇന്നും കോട്ടയത്തിന് നിറച്ചാര്‍ത്തുകളുടെ ദിവസമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

പുതിയ വാര്‍ത്തകള്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.