അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അവരെ ഭ്രാന്തന്മാരായി മുദ്രകുത്താന്‍ ശ്രമിക്കുന്നു. അഴിമതിക്കെതിരെ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കുന്ന ഉദ്യോഗസ്ഥന് ‘മിണ്ടരുത്’ എന്ന് ഉത്തരവ് നല്‍കും. കസേര തെറിക്കുമോ, സ്ഥലം മാറ്റുമോ എന്നിങ്ങനെയുള്ള ഭയംകൊണ്ട് സത്യസന്ധരായ ഉദ്യോഗസ്ഥര്‍പോലും നിശ്ശബ്ദത പാലിക്കുന്നു. അത്തരക്കാരില്‍ ചിലരെ സസ്‌പെന്‍ഡ് ചെയ്ത സംഭവംവരെ കേരളത്തിലുണ്ടായിട്ടുണ്ട്.
മൂന്ന് വിജിലന്‍സ് കേസെങ്കിലും ഉണ്ടെങ്കിലേ ഒരാള്‍ക്ക് സെക്രട്ടറിയാകാന്‍ കഴിയൂ എന്നതാണ് അവസ്ഥ എന്ന് പി. ജേക്കബ് തോമസ് അടുത്തിടെ പരാമര്‍ശം നടത്തിയിരുന്നു. അധികാരമുള്ളവര്‍ അഴിമതി കാണിക്കും. അവര്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കും. അവര്‍ക്ക് മാത്രമേ അഴിമതി നടത്താന്‍ കഴിയൂ. അഴിമതി നടത്തുന്നതിനും അതിനെതിരെ ഉയരുന്ന ആരോപണങ്ങളെ വല്ലാത്ത ആത്മധൈര്യത്തോടും ശക്തിയോടുംകൂടി നിഷേധിക്കുന്നതിനും നമ്മുടെ സര്‍ക്കാരിന് ഒരു മടിയുമില്ല.
സംസ്ഥാന പോലീസ് സേനയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞതില്‍ എന്തെങ്കിലും ഉണ്ടാകാതിരിക്കുമോ? അഴിമതിയും പീഡന ആരോപണങ്ങളുംകൊണ്ട് പൊറുതിമുട്ടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുന്നതു തന്നെ. അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുന്നതുവരെ സഖ്യകക്ഷികളുടേയും തന്റേയും യഥാര്‍ത്ഥ മുഖം ജനങ്ങളുടെ മുന്നില്‍ എത്താതിരിക്കാന്‍ അവര്‍ ഇപ്പോള്‍ തന്നെ പരമാവധി ശ്രമിക്കുന്നുണ്ട്.
നിതീഷ് എം.
















