കരുനാഗപ്പള്ളി: തോപ്പുംപടിയില്‍ വാഹനാപകടത്തില്‍ മരിച്ച അമലിന്റെ വീട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖന്‍ സന്ദര്‍ശിച്ചു. എറണാകുളത്തുള്ള മാതാവിനന്റന്റെ വീട്ടില്‍പോയ അമലും അമ്മ സരിതയും സഞ്ചരിച്ചിരുന്ന വാഹത്തില്‍ ലോറി തട്ടിയാണ് അപകടമുണ്ടായത്. ആലപ്പാട് പറയകടവ് പുതുമംഗലത്ത് ലിജു-സരിത ദമ്പതികളുടെ ഏകമകനാണ് രണ്ടാംക്ലാസില്‍ പഠക്കുന്ന അമല്‍. മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപലും പി.കൃഷ്ണദാസും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
















