തൊടുപുഴ: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പലിശക്കാരന്‍ പിടിയില്‍. ഉടുമ്പന്നൂര്‍ കിളിയന്‍കോട്ട് സലിം എന്ന മച്ചാന്‍ സലിം(41) ആണ് പിടിയിലായത്. കാഞ്ഞാര്‍ സ്വദേശി അനീഷ് മാത്യു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 50000 രൂപ വാങ്ങിയ അനീഷ് 75000 രൂപ സലീമിന് നല്‍കിയെങ്കിലും 110000 രൂപ വേണമെന്നാവശ്യപ്പെട്ട് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് തൊടുപുഴ പോലീസ് സലീമിന്റെ വീട് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ നിരവധി ചെക്കുകളും ഒപ്പിട്ട മുദ്രപത്രങ്ങളും കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ്കുമാര്‍, അഡീഷണല്‍ എസ്‌ഐ വി എം ജോസഫ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. ഓപ്പറേഷന്‍ കുബേര അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതിയെ ഇന്ന് കോടതില്‍ ഹാജരാക്കും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
















