കുറവിലങ്ങാട്: പഞ്ചായത്ത് ബസ്റ്റാന്‍ഡില്‍നിന്നും രാത്രിവെട്ടിമാറ്റിയ ആല്‍മരത്തിന്റെ തടിയും ശിഖരങ്ങളും കനാല്‍റോഡില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. യാത്രക്കാര്‍ക്ക് തണല്‍നല്‍കിയിരുന്ന ആല്‍മരം ചട്ടംലംഘിച്ച് മുറിച്ചുകടത്തിക്കൊണ്ടുപോയതിനെതിരെ ടാക്‌സിതൊഴിലാളികള്‍ നല്‍കിയപരാതിയില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെട്ടിമാറ്റിയ വ്യക്ഷത്തിന്റെ തടിയും,ശിഖരങ്ങളും എംവി ഐപി കനാല്‍ റോഡില്‍ കണ്ടെത്തിയത്. ഞരളംകുളത്തുനിന്നും പകലോമറ്റം ഭാഗത്തേക്കുപോകുന്ന കനാല്‍റോഡിന്റെ ഇടതുകരയിലാണ് വൃക്ഷത്തിന്റെ ഭാഗങ്ങള്‍കണ്ടെത്തിയത്. 60 പത് ഇഞ്ചോളം വണ്ണവും അന്‍പതടിയിലേറെ ഉയരവുമുണ്ടായിരുന്ന വൃക്ഷത്തിന്റെ തടി ചെറിയകഷണങ്ങളാക്കിമുറിച്ചനിലയിലാണ്. ശിഖരഭാഗങ്ങള്‍കുറച്ച് കനാലിലേക്കുംതള്ളിയിട്ടുണ്ട്. ഇതിനിടെആല്‍മരംമുറിച്ച് കടത്തിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു ഇതിനേത്തുടര്‍ന്ന് തടികയറ്റിക്കൊണ്ടുപോയ വാഹനംസംബന്ധിച്ച് പൊലിസിനുലഭിച്ചസൂചനകളുടെ അടിസ്ഥാനത്തില്‍ വാഹനഉടമയെവിളിച്ചുചോദ്യംചെയ്തിരുന്നു. സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനത്തിന്‍ ആവശ്യത്തിന് പുതുതായിനിര്‍മ്മിക്കുന്നസ്റ്റാളിന്റെ സൗകര്യത്തിനാണ് മരംവെട്ടിമറ്റിയതെന്നും കൃഷിവകുപ്പ്ഉദ്യോഗസ്ഥരാണ് ഇതിനുപ്രേരിപ്പിച്ചതെന്നും വാഹനഉടമപറയുന്നുണ്ട്.ടാക്‌സിതൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയപരാതിയില്‍ നടപടിസ്വീകരിക്കാത്തതിനേത്തുടര്‍ന്ന് ശനിയാഴ്ച കുറവിലങ്ങാട്ടെത്തുന്ന ജില്ലാകളക്ടര്‍ക്കും,ഡിഎഫ്ഒയ്‌ക്കും,പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ക്കും പരാതിനല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
















