Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്യങ്കാവും അച്ചന്‍കോവിലും ലക്ഷ്യമാക്കി തിരുവാഭരണഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 01:37 pm IST
in Kollam

പുനലൂര്‍: ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പുനലൂരില്‍ നിന്ന് ഘോഷയാത്രയായി എത്തിച്ചു. കേരള-തമിഴ്‌നാട് സായുധപോലീസിന്റെ സുരക്ഷാ അകമ്പടിയോടെയായിരുന്നു തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര.

രാവിലെ എട്ടരക്ക് പുനലൂര്‍ പുതിയിടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദേവസ്വം സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്തെടുത്ത തിരുവാഭരണങ്ങള്‍മുല്ലപ്പന്തലില്‍ ഭക്തര്‍ക്കായി ദര്‍ശനത്തിന് വച്ചു. മുഖകകാപ്പ്, തിരുമുഖം, തങ്കഅങ്കികള്‍, ശംഖ്, രത്‌നം പതിച്ച കൈക്കെട്ട്, കിരീടം, മാല, മോതിരം, ഉടവാള്‍, കാന്തമല വാള്‍ എന്നിവയാണ് തിരുവാഭരണങ്ങളില്‍ ഉള്ളത്.

അച്ചന്‍കോവില്‍ കറുപ്പസാമി കോവിലിലേക്കുള്ള വെള്ളിയങ്കികളും ഇതോടൊപ്പമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവാഭരണഘോഷയാത്ര ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ബോര്‍ഡ് പ്രസിഡന്റിനെ പുനലൂരിലെ ദേവസ്വം അധികൃതര്‍ തെങ്കാശി തിരുവാഭരണസ്വീകരണ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പുനലൂര്‍ ഡിവൈഎസ്പി മധുസൂദനന്‍, സിഐ, എസ്‌ഐമാരായ ശിവപ്രകാശ്, രാജേഷ്, സുരേഷ്‌കുമാര്‍, വെല്ലൂര്‍ ഡിവൈഎസ്പി ആനന്ദകുമാര്‍, മധുര സിഐ ചക്രവര്‍ത്തി, വെല്ലൂര്‍ സിഐ സൗന്ദരരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഘോഷയാത്രക്ക് സുരക്ഷയൊരുക്കിയത്. 10.30ന് ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണഘോഷയാത്ര പുറപ്പെട്ടു. ആര്യങ്കാവ് ക്ഷേത്രത്തിലെ തിരുവാഭരണപേടകം വേണുഗോപാലന്‍നായരും അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ പേടകം അനില്‍കുമാറും കറുപ്പസാമി കോവിലിലെ പേടകം ഉണ്ണികൃഷ്ണനും ശിരസിലേറ്റി.

പ്രത്യേകം തയ്യാറാക്കിയ രണ്ട് രഥങ്ങളിലായിരുന്നു തിരുവാഭരണപേടകങ്ങള്‍ കയറ്റിയത്. ഗജവീരന്റെ അകമ്പടിയില്‍ നടന്ന ഘോഷയാത്രയില്‍ നിരവധി വാഹനങ്ങളില്‍ ഭക്തര്‍ അണിനിരന്നു. വെട്ടിപ്പുഴയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളും പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരും ജംഗ്ഷനില്‍ ഭരണിക്കാവ് ക്ഷേത്ര ഉപദേശകസമിതി നേതൃത്വത്തിലും തൂക്കുപാലത്തിനടുത്ത് തൃക്കോതേശ്വരം ക്ഷേത്രഭാരവാഹികളും ഓട്ടോ-ടാക്‌സി തൊഴിലാളികളും ടിബി ജംഗ്ഷനില്‍ അയ്യപ്പസേവാസംഘം നേതൃത്വത്തിലും വരവേല്‍പ്പ് നല്‍കി.

ദേവസ്വം അസി.കമ്മീഷണര്‍ ജി.നിത്യജിത്, സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ വി.വിക്രമന്‍, ചന്ദ്രശേഖരന്‍, ഗണപതിപോറ്റി, പ്രഹ്ലാദന്‍, ജനറല്‍ കണ്‍വീനര്‍ ഡി.ശങ്കരമണി, ചെയര്‍മാന്‍ ഹരികുമാര്‍, തെങ്കാശി തിരുവാഭരണകമ്മിറ്റി പ്രസിഡന്റ് ഹരിഹരന്‍, രാജശേഖരന്‍, ചിന്നദുരൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര.

ഇടമണ്‍, ഉറുകുന്ന്, ഒറ്റക്കല്‍, തെന്മല, പാലരുവി, ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട, തെങ്കാശി, മേക്കര, കോട്വാസല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചരക്ക് ഘോഷയാത്ര അച്ചന്‍കോവിലിലെത്തി. അച്ചന്‍കോവിലിലെ പേടകം വേണുവും കറുപ്പസ്വാമികോവിലിലെ പേടകം സുബ്രഹ്മണ്യനും ശിരസിലേന്തി. ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ഘോഷയാത്രയോടെയാണ് ക്ഷേത്രത്തിലേക്ക് തിരുവാഭരണമെത്തിച്ച് ചാര്‍ത്തി ദീപാരാധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.