Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാരതത്തിന്റെ സ്വപ്‌നങ്ങള്‍ കാത്തുവയ്‌ക്കുന്നത് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 11:37 pm IST
inVicharam

രാജ്യത്തിനകത്തുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനശേഷി ഉപയോഗപ്പടുത്തുന്നതിനുള്ള ദേശീയതലത്തിലുള്ള ഒരു ശ്രമമായി ഇതോടെ പ്രതിരോധസാങ്കേതികവിദ്യ മാറും. ‘മേക്ക് ഇന്‍ ഇന്ത്യ’ ദൗത്യം വിജയിപ്പിക്കുന്നതില്‍ സൈന്യങ്ങളുടെ പങ്ക് നിര്‍ണായകമാണ്. പ്രാദേശികവല്‍ക്കരണത്തിനുള്ള നിങ്ങളുടെ പദ്ധതി എനിക്കിഷ്ടമായി; പ്രത്യേകിച്ച് മൂലധന ആവശ്യകത കൂടിയ നാവിക, വ്യോമ സേനകളുടെ കാര്യത്തില്‍. രാജ്യത്തിനകത്തുനിന്നു യുദ്ധസാമഗ്രികള്‍ വാങ്ങുന്നതില്‍ നമുക്കു വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കണം. ആവശ്യമായ ഘടകങ്ങളെക്കുറിച്ചു കൃത്യമായ ബോധ്യമുണ്ടായിരിക്കണം.

പടക്കളത്തില്‍ ആയുധം കൈകാര്യം ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ആയുധനിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ ഉണ്ടായിരിക്കണം. എല്ലാറ്റിനുമുപരി, നാം ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോഴാണു സൈന്യത്തെ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത്. എന്നാല്‍, പഴകിയ ആശയസംഹിതകളെ അടിസ്ഥാനപ്പെടുത്തി സാമ്പത്തികയാഥാര്‍ഥ്യങ്ങളെ മറന്നു പദ്ധതികള്‍ രൂപീകരിച്ചതുകൊണ്ടോ ചെയ്തതുതന്നെ ചെയ്യുന്നതുകൊണ്ടോ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിക്കില്ല. കഴിഞ്ഞ ഒരുവര്‍ഷം ഇക്കാര്യത്തില്‍ പുരോഗതി കണ്ടിട്ടുണ്ട്. എങ്കിലും വിശ്വാസങ്ങളും ആശയസംഹിതയും ലക്ഷ്യവും തന്ത്രങ്ങളുമൊക്കെ പരിഷ്‌കരിക്കാന്‍ ഗവണ്‍മെന്റും സൈന്യവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു ഞാന്‍ കരുതുന്നു.

മാറുന്ന ലോകത്തിന് ഉതകുംവിധം ലക്ഷ്യങ്ങളെ നിര്‍വചിക്കാന്‍ നമുക്കു സാധിക്കണം. വന്‍ശക്തികള്‍ സൈനികബലം കുറച്ചുകൊണ്ടുവരികയും പകരം സാങ്കേതികക്കരുത്തു വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ നാം ശ്രമിച്ചുകൊണ്ടേയിരിക്കുന്നത് ആള്‍ബലം ഉയര്‍ത്താനാണ്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനും വികാസത്തിനും ഒരേസമയം യത്‌നിക്കുന്നതു ‘ക്ലേശകരവും അനാവശ്യവുമായ ഒരു കാര്യമാണ്. നമുക്കാവശ്യം ഉല്‍സാഹമുള്ളതും ചലനാത്മകമായതും സാങ്കേതികത്തികവാര്‍ന്നതുമായ സൈന്യത്തെയാണ്’ കേവലം കായബലമല്ല.

പെട്ടെന്നു യുദ്ധം ജയിക്കാനുള്ള കഴിവാണു വേണ്ടത്; കാരണം നീണ്ട യുദ്ധങ്ങള്‍ നടത്തി ജയം കരസ്ഥമാക്കാന്‍ അവസരം ലഭിക്കില്ല. ആയുധങ്ങള്‍ക്കായി ഭീമമായ തുക മാറ്റിവയ്‌ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ചു ചിന്തിക്കണം. നമ്മുടെ സുരക്ഷാച്ചുമതല രാജ്യാതിര്‍ത്തി ഭേദിച്ച് ആഗോളതലത്തിലേക്കു വ്യാപിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സൈന്യത്തിനു കൂടുതല്‍ മേഖലകളില്‍ കടന്നുചെല്ലാനും പ്രവര്‍ത്തിക്കാനും സാധിക്കുന്ന സാഹചര്യമുണ്ടാകണം. ഡിജിറ്റല്‍ ശൃംഖലകളുടെയും ബഹിരാകാശ സ്വത്തിന്റെയും കരുത്ത് പ്രതിരോധരംഗത്തു നമ്മുടെ കരുത്തായി മാറ്റാന്‍ സാധിക്കണം. അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തിയുള്ള ആക്രമണങ്ങളെ നേരിടാനുള്ള കഴിവും അനിവാര്യമാണ്. അല്ലാത്തപക്ഷം, അത്തരം ആക്രമണങ്ങള്‍ക്കു ശേഷിയുള്ളവര്‍ക്ക് എളുപ്പം കീഴ്‌പ്പെടുത്താവുന്നവരായി നാം ചുരുങ്ങിപ്പോകും.

ഇത്തരം ശൃംഖലകള്‍ വിടവുകളില്ലാത്തതും വിവിധ സ്ഥാപനങ്ങളും വിവിധ പട്ടാളവിഭാഗങ്ങളും ഉള്‍പ്പെടുന്നതും കൃത്യതയാര്‍ന്നതും നല്ല പ്രതികരണശേഷിയുള്ളതുമായിരിക്കണം. സൈനികവിഭാഗങ്ങളുടെ ഘടന പരിഷ്‌കരിക്കുന്നതില്‍ നാം വളരെ പിറകിലായിരുന്നു. ഓരോ വിഭാഗത്തിലും വേണ്ട മനുഷ്യവിഭവശേഷിയുടെ അനുപാതം കുറച്ചുകൊണ്ടുവരണം. സൈന്യത്തിന്റെ എല്ലാ തലത്തിലുമുള്ളവര്‍ക്കിടയില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം പ്രോല്‍സാഹിപ്പിക്കപ്പെടണം. ധരിക്കുന്നതു വ്യത്യസ്ത യൂണിഫോം ആണെങ്കിലും നിലകൊള്ളുന്നത് ഒരേ ആവശ്യത്തിനായാണ്; കയ്യിലേന്തുന്നത് ഒരേ പതാകയാണ്. മുകള്‍ത്തട്ടിലുള്ള സഹകരണമെന്നതു ദീര്‍ഘനാളായി നടപ്പാകാതെ കിടക്കുന്ന ഒരു വസ്തുതയാണ്. മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്കു മൂന്നുവിഭാഗത്തിലും പ്രവര്‍ത്തനപരിചയമുണ്ടാകണം. സാങ്കേതികവിദ്യയില്‍ അറിവുണ്ടാകണം.

ഭീകരവാദം മുതല്‍ തന്ത്രപരം വരെയുള്ള എല്ലാ ഭീഷണികളെയും നേരിട്ട പരിചയവുമുണ്ടാകണം. ബുദ്ധിപരമായ അടര്‍ക്കളത്തില്‍ നയിക്കുന്നവര്‍ മാത്രമായാല്‍ പോരാ, സൈനിക കമാന്‍ഡര്‍മാര്‍. സൈനികവിഭാഗങ്ങളെയും സുരക്ഷാസംവിധാനത്തെയും നാളെയിലേക്കു നയിക്കാന്‍ ചിന്താശക്തിയുള്ള നേതാക്കള്‍കൂടി ആയിരിക്കണം. നാം മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളണം. പക്ഷേ, വ്യവസ്ഥകളും സംവിധാനവുമൊക്കെ സ്വയംതന്നെ രൂപപ്പെടുത്തണം. നമ്മുടെ ദേശീയ പ്രതിരോധ സര്‍വകലാശാല ഉടന്‍ യാഥാര്‍ഥ്യമാകും. ഉയര്‍ന്ന പ്രതിരോധ മാനേജ്‌മെന്റ് രംഗത്തും നമുക്കു പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്.

മുന്‍കാലത്തു പ്രതിരോധരംഗത്തു നിര്‍ദേശിക്കപ്പെട്ട പല പരിഷ്‌കാരങ്ങളും നടപ്പായില്ലെന്നതു ദുഃഖകരമാണ്. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു മേഖലയാണിത്. വിപുലമായ സമുദ്രമേഖല ഉള്‍പ്പെടെ കണക്കിലെടുത്ത്, ബാഹ്യപ്രതിരോധ ഇടപെടലുകള്‍ക്കും ശേഷി വികസിപ്പിക്കുന്നതിനും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനുമായി സമഗ്ര നയം ആവശ്യമാണ്.

ഐക്യരാഷ്‌ട്രസംഘടനയുടെ ബ്ലൂ ഹെല്‍മെറ്റെന്ന സമാധാനം നിലനിര്‍ത്തുന്ന പദ്ധതിയോട് ചേര്‍ന്നുനില്‍ക്കുകയാണ് ഇന്ത്യയും. വൈദ്യസഹായവുമായി കപ്പലുകള്‍ വിദൂരസ്ഥലങ്ങളിലുള്ള ദ്വീപ്‌രാഷ്‌ട്രങ്ങളിലെത്തിക്കുകയോ മറ്റു സൈന്യങ്ങളുമായി ബന്ധം സ്ഥാപിക്കുകവഴിയോ ഒക്കെ നമ്മുടെ സൈന്യത്തിനു സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവാഹകരാകാന്‍ സാധിക്കും. ഉപസംഹാരമായി പറയട്ടെ, നമ്മുടെ രാഷ്ടത്തിന്റെ പരിവര്‍ത്തനം സുസാധ്യമാക്കുന്നതിനായി ഓരോ സ്ഥാപനങ്ങളും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്.

നാമെല്ലാം മുന്നോട്ടു കുതിക്കുമ്പോള്‍ നമ്മുടെ രാഷ്‌ട്രം പുരോഗമിക്കും.

ചെലവു പരിഷ്‌കാരത്തിലായാലും മലിനീകരണം സൃഷ്ടിക്കാത്ത ഊര്‍ജത്തിന്റെ കാര്യത്തിലായാലും ഊര്‍ജക്ഷമതയുടെ കാര്യത്തിലായാലും നിങ്ങള്‍ മുന്നില്‍നിന്നു നയിക്കുമെന്നാണു പ്രതീക്ഷ. നിങ്ങള്‍ സ്വയം പരിഷ്‌കരിക്കപ്പെടുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുത്തുന്നതിനും നിങ്ങളെ സജ്ജരാക്കി നിര്‍ത്തുന്നതിനും ഞങ്ങള്‍ പരമാവധി ശ്രമിക്കും. നമ്മുടെ സമ്പദ്‌വ്യവസ്ഥ വളരുന്നതോടെ നമുക്കു കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. തിരിച്ച്, നിങ്ങളുടെ കരങ്ങളുടെ സുരക്ഷിതത്വത്തിലാണ് ഭാരതം സ്വപ്‌നങ്ങള്‍ കാത്തുവയ്‌ക്കുന്നത്.

ഇതു രണ്ടു ലോകയുദ്ധങ്ങളുടെയും നമ്മുടെ 1965 ലെ ഏറ്റുമുട്ടലിന്റെയും വാര്‍ഷികമാണ്. ദാരിദ്ര്യത്തെയും കാലാവസ്ഥാവ്യതിയാനത്തെയും നേരിടാന്‍ ഐക്യരാഷ്‌ട്രസംഘടനയിലൂടെ മാനവികത സംഘടിച്ച വര്‍ഷംകൂടിയാണിത്. ഭൂതകാലത്തിലെ വന്‍ദുരന്തങ്ങളുടെയും നല്ല ലോകത്തിന്റെ സൃഷ്ടിക്കായുള്ള നമ്മുടെ സഹകരിച്ചുള്ള യത്‌നത്തിന്റെയും സ്മൃതികളില്‍ മനുഷ്യന്റെ അഭിവൃദ്ധിയുടെയും നാശത്തിന്റെയും തുടര്‍ക്കഥകള്‍ ഓര്‍മിപ്പിക്കപ്പെടുകയാണ്.

ഒപ്പം, യൂണിഫോം ധരിച്ച സ്ത്രീപുരുഷന്‍മാരുടെ ഉത്തരവാദിത്തങ്ങളും. സമാധാനമെന്ന ആവശ്യകതയ്‌ക്കു മറുപടി നല്‍കാന്‍; സമാധാനത്തിന്റെ കാവല്‍ഭടന്മാരാകാന്‍, ആ ധര്‍മത്തില്‍ ഉറച്ചുവിശ്വസിക്കുന്നു നമ്മുടെ സൈന്യമെന്ന് എനിക്കറിയാം. നമ്മുടെ രാഷ്‌ട്രത്തിനുവേണ്ടി, നമ്മുടെ സുഹൃത്തുക്കള്‍ക്കുവേണ്ടി, നമ്മുടെ ലോകത്തിനുവേണ്ടി. ലോകത്തിനു നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനും ലോകത്തില്‍ ഉന്നതമായ സ്ഥാനം നേടിയെടുക്കാനും ഭാരതത്തെ നിങ്ങള്‍ പിന്‍തുണയ്‌ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.