മൂവാറ്റുപുഴ: ശാസ്ത്രരംഗത്ത് ഭാരതം ഒന്നാംനിലയിലേക്ക് ഉയര്‍ന്ന്കഴിഞ്ഞുവെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ആരംഭിച്ച 42-ാമത് ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ ഗണിത പരിസ്ഥിതി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസഫ് വാഴയ്‌ക്കന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോതമംഗലം രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ എം.എസ്.ജയ, കോളേജ് മാനേജര്‍ മോന്‍ ഡോ. ജോര്‍ജ്ജ് ഓലിയപ്പുറം, എക്‌സിബഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഗഗന്‍ ഗുപ്ത, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരിബേബി, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോബി വര്‍ഗീസ്, ഡോ.എ.കെ.വസല്‍വാര്‍, കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ.വിന്‍സെന്റ് ജോസഫ്, എഡിപിഐ വിശ്വലത എന്നിവര്‍ സംസാരിച്ചു.
















