ചങ്ങനാശേരി: ചങ്ങനാശേരി മാര്‍ക്കറ്റില്‍ രണ്ടാഴ്ചയായി തുടരുന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ചരക്കിറക്കുന്നതിന് വ്യാപാരികള്‍ക്ക് അനുവാദം നല്‍കി. ഇതേതുടര്‍ന്ന് ചരക്ക് ഇറക്കുന്നതിന് വ്യാപാരികള്‍ മറ്റാളുകളെ വച്ച് ചരക്ക് ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലാളികള്‍ സംഘര്‍ഷം സൃഷ്ടിച്ചു. 70 ഓളം ചാക്ക് ലോറിയില്‍നിന്നും കടകളില്‍ ഇറക്കിയിരുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം മാര്‍ക്കറ്റില്‍ എത്തിയിരുന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ തൊഴിലാളികളെ സസ്‌പെന്റ് ചെയ്ത നടപടി നിലനില്‍ക്കുന്നിടത്തോളം കാലം വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് ലോഡ് ഇറക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ഇതുമൂലം നടപ്പാക്കാനായില്ല.
രാവിലെ വ്യാപാരികളുടെ യോഗം ചേര്‍ന്ന് കടകള്‍ തുറക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകടനമായി എത്തിയ തൊഴിലാളികള്‍ വ്യാപാരികളെ മര്‍ദ്ദിക്കാന്‍ ഒരുങ്ങിയതോടെയാണ് വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുങ്ങിയത്. മാര്‍ക്കറ്റില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ പോലീസിന് കോടതിയുടെ അറിയിപ്പ് ലഭിക്കാഞ്ഞതിനാല്‍ പോലീസ് കാര്യമായ നടപടികള്‍ എടുത്തില്ലെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. 75 കിലോ ചാക്ക് കയറ്റിയിറക്കു സംബന്ധിച്ച തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം 75 കിലോ വരെ ചാക്ക് തൊഴിലാളികള്‍ ഇറക്കണമെന്നാണ് നിബന്ധന. ഇതുപ്രകാരം സംസ്ഥാനത്ത് 164 തൊഴിലാളി ക്ഷേമബോര്‍ഡുകളുടെ പരിധികളിലും 75 കിലോ ചാക്കുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ ചങ്ങനാശേരിയിലെ ചുമട്ടുതൊഴിലാളികള്‍ 75 കിലോ ചാക്ക് ഇറക്കുന്നത് നിര്‍ത്തിയതോടെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സ്തംഭിക്കുകയായിരുന്നു.
ഇന്ന് കോട്ടയത്ത് ലേബര്‍ ഓഫീസറുടെ ചേമ്പറില്‍ കൂടുന്ന യോഗത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഇന്ന് ക്ഷേമനിധി ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസില്‍ വ്യാപാരി വ്യവസായികളും തൊഴിലാളി സംഘടനാ നേതാക്കളുമായി രാവിലെ 11ന് ചര്‍ച്ച നടത്തും.
















