രാവണേശ്വരം: രാവണേശ്വരം: അപ്ലിയത്ത് തറവാട് ഉപദേവസ്ഥാനം അടുക്കത്തില്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോല്‍സവത്തിന് പന്തലൊരുക്കാന്‍ കൂട്ട ഓലമെടയല്‍ നടന്നു. ക്ഷേത്രമുറ്റത്ത് നടന്ന ഓലമെടയല്‍ ചടങ്ങില്‍ മുന്നോറോളം സ്ത്രീകള്‍ അണി നിരന്നു.
തിരുമുറ്റത്തെ ആനപ്പന്തലിന് ആവശ്യമായ 600ല്‍പരം ഓലകളാണ് മെടയാനായത്. വാര്‍ഡംഗം പി.ശകുന്തള, വനിതാ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എ.സരോജിനി, കണ്‍വീനര്‍ പത്മ പവിത്രന് എന്നിവര്‍ നേതൃത്വം നല്കി.
തെയ്യംകെട്ടിന്റെ പന്തലിന് ആവശ്യമായ മുഴുവന്‍ ഓലകളും സ്ത്രീകളുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കാനാണ് ആഘോഷ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് തെയ്യംകെട്ട് പ്രചരണത്തിന്റെ ഭാഗമായി ഇറക്കിയ കലണ്ടര്‍ കളരിക്കാല്‍ ക്ഷേത്ര സ്ഥാനികരുടെയും ആഘോഷക്കമ്മിറ്റി ഭാരവാഹികളുടെയും കാര്‍മ്മികത്വത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, ആഘോഷക്കമ്മിറ്റി ചെയര്മാന് എ.തമ്പാന് മക്കാക്കോട്ടിന് നല്കി പ്രകാശനം ചെയ്തു.
പ്രചരണ കമ്മിറ്റി ചെയര്മാന് എം.കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്മാന്മാരായ എം.കുഞ്ഞിരാമന്, ടി.എ.രാധാകൃഷ്ണന്‍നായര്‍, വി. വി. മുകുന്ദന്, രാജന് കോളിക്കര, ട്രഷറര്‍ കയ്യില്‍ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പ്രചരണ കമ്മറ്റി കണ്‍വീനര്‍ ടി. എ.അജയകുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ. ടി. കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: