ആലക്കോട്: ആലക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നെല്ലിപ്പാറ ശാഖയില്‍ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് തവണ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിക്കുന്നില്ലെന്ന് പരാതി. ജുലൈ 24 ന് വട്ടമെത്തിക്കഴിഞ്ഞ് നെല്ലിപ്പാറ ശാഖയില്‍ തുക വാങ്ങാനെത്തിയപ്പോഴാണ് കലക്ഷന്‍ ഏജന്റ് പണമടച്ചിട്ടില്ല എന്ന് ചിട്ടിയില്‍ ചേര്‍ന്ന ആള്‍ അറിയുന്നത്. വിനോയ് മുളംകൊല്ലിയില്‍ എന്നയാള്‍ ഇത്തരത്തില്‍ നാല് ലക്ഷം രൂപ കിട്ടാതെ വരികയും കലക്ഷന്‍ ഏജന്റിനെതിരെ പരാതിയുമായി വീണ്ടും ബാങ്കില്‍ ചെല്ലുമ്പോഴാണ് വിവരമറിയുന്നത്. പലര്‍ക്കും ഇത്തരത്തില്‍ ചതിവ് പറ്റിയതായാണ് വിവരം. സിപിഎം ഭരിക്കുന്ന ഈ സഹകരണ സ്ഥാപനത്തെ സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിന് മുമ്പ് ഉയരുകയും പല ജോലിക്കാരും സസ്‌പെന്‍ഷനിലാവുകയും ചെയ്തിട്ടുണ്ട്. ഉന്നതര്‍ അറിഞ്ഞ് നടന്ന ഇത്തരം പല ഇടപാടുകളും ഒതുക്കിത്തീര്‍ക്കുന്നതിനെതിരെ വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ട്. നല്ല രീതിയില്‍ നടന്നുവന്നിരുന്ന ഈ സഹകരണ സ്ഥാപനം രാഷ്‌ട്രീയ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കേന്ദ്രമായി മാറിയതില്‍ ഇടപാടുകാര്‍ ആശങ്കാകുലരാണ്.
















