കൊച്ചി: കുപ്രസിദ്ധ മൊബൈല്‍ മോഷ്ടാവ് കിഡ്‌നി ബിജു എന്നറിയപ്പെടുന്ന ചേരാനല്ലൂര്‍ തട്ടാംപടി കൊടുവളപ്പില്‍ ബിജു (54) പിടിയിലായി. കാക്കനാട് ചെമ്പുമുക്ക് ഭാഗത്ത് സെന്റ്. മൈക്കിള്‍സ് പള്ളി വക പാരീഷ് ഹാളില്‍ വിവാഹ പാര്‍ട്ടിക്കിടെ സ്ത്രീകളുടെ ബാഗില്‍ നിന്ന് മൊബൈല്‍ മോഷണം നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പത്തോളം മൊബൈല്‍ ഫോണുകള്‍ പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി കാക്കനാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പതുങ്ങിയിരിക്കവേ ആണ് കളമശശ്ശേരി സി.ഐ സിജെ.മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. തൃശൂര്‍ ഈസ്റ്റ് കടവന്ത്ര,സെന്‍ട്രല്‍ റയില്‍വേപോലീസ് സ്‌റ്റേഷന്‍ തുടങ്ങി വിവിധ സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ മോഷണക്കേസുകളുണ്ട്.
















