കാസര്‍കോട്: ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൊഴിയെടുക്കുന്നതിനിടയില്‍ മകളോട് മോശമായി സംസാരിച്ചെന്ന പിതാവിന്റെ ആരോപണത്തില്‍ വനിതാ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കുറിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ നിഗമനങ്ങളിലേക്ക് കടക്കുന്നില്ലെന്നും കമ്മീഷന് ഉത്തവില്‍ വ്യക്തമാക്കി.
ബന്തടുക്ക സ്വദേശി സമര്‍പ്പിച്ച കേസിലാണ് നടപടി. തന്റെ മകള്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയ വ്യക്തിക്കെതിരെ ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നതായി കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എന്നാല്‍ മകളുടെ മൊഴിയെടുക്കാന്‍ വീട്ടിലെത്തിയ ഡിവൈ എസ്പിയും പോലീസുകാരനും അസഭ്യമായ ചോദ്യങ്ങള്‍ ചോദിച്ച് മകളെ അപമാനിച്ചു.
കമ്മീഷന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കമ്മീഷനില്‍ പരാതി നല്കിയ വ്യക്തിക്കെതിരെ അയാളുടെ ഡ്രൈവര്‍ വിദ്യാധരന്റെ അമ്മ നല്കിയ പരാതി താന്‍ ഡിവൈഎസ്പി, എല്‍.സുരേന്ദ്രന് അനേ്വഷണത്തിനായി നല്‍കിയെന്ന് എസ്.പി. സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. പ്രസ്തുത പരാതിയില്‍ കമ്മീഷനില്‍ പരാതി നല്കിയ വ്യക്തിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കാസര്‍കോട് വനിതാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഇതിനുശേഷം വിദ്യാധരനെതിരെ രാജപുരം പോലീസ് കേസെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. ഇരുഭാഗവും നല്കിയ പരാതിയില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്.പി. അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാണ് കമ്മീഷനിലെ പരാതിക്കാരന്റെ ആവശ്യം. കോടതിയില്‍ നിന്നു തന്നെ നിയമപരമായി പരാതി പരിഹരിക്കാന്‍ സാഹചര്യമുണ്ടെന്നും കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: