രാജപുരം: തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെതുടര്‍ന്ന് മണ്ഡല കമ്മറ്റി യോഗം വിളിക്കാതിരുന്ന കോടോംബേളൂരില്‍ വി.എം.സുധീരന്റെ യാത്രയോടനുബന്ധിച്ച് വിളിപ്പിച്ച് ചേര്‍ത്ത യോഗ പ്രഹസനമായി. ഭൂരിപക്ഷം അഗങ്ങളെയും മണ്ഡലത്തിലെ പ്രധാന നേതാക്കളെയും വിളിക്കാതെയാണ് യോഗം നടത്തിയതെന്നു ആരോപണം ഉണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് അംഗങ്ങളെയും, ചില ബ്ലോക്ക് മണ്ഡലം ഭാരവാഹികളെയും യോഗത്തില്‍ ക്ഷണിച്ചിരുന്നില്ല. 50ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കേണ്ട സ്ഥാനത്ത് 11 പേര് മാത്രമാണ് പങ്കെടുത്ത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞ് വിളിച്ച് യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത് വിമര്‍ശനം നേരിടാന്‍ മണ്ഡല പ്രസിഡന്റിന് കഴിയാത്തതിനാലാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലം പ്രസിഡന്റ് പ്രവര്‍ത്തനം ഏകപക്ഷീയമാണെന്ന് കാണിച്ച് അംഗങ്ങള്‍ കെപിസിസിക്കും, ഡിസിസിക്കും ഇതിന് മുമ്പും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: