കോഴിക്കോട്: വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ ജില്ലാ പഞ്ചായ ത്തും ഭാരതീയ ചികിത്സാവ കുപ്പും സംയുക്തമായി ഡ്രൈ വര്‍മാര്‍ക്ക് ആയുര്‍യോഗ പരി ശീലനം നല്‍കുന്നു. പരീക്ഷ ണാടി സ്ഥാനത്തില്‍ കോഴി ക്കോട്ടു നടപ്പാക്കുന്ന പദ്ധതി ക്കായി നാലു ലക്ഷം രൂപ യാണു ജില്ലാ പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്. ആയു ര്‍വേദവും ക്ലിനിക്കല്‍ യോ ഗയും സമന്വയിക്കുന്ന രീതിയി ലാണു പരീശീലനം.
ആദ്യഘട്ടത്തില്‍ 25 പേരടങ്ങുന്ന ബാച്ചുകളിലായി നാലു ദിവസത്തെ പരിശീല നമാണു നല്‍കുക. സൗജന്യ മായി നടത്തുന്ന പരിശീലനം 15ന് ആരംഭിക്കും. വെസ്റ്റ്ഹില്‍ ചുങ്കം ജില്ലാ ആയുര്‍വേദ ആശുപത്രി, പയ്യോളി താലൂ ക്ക് ആയുര്‍വേദ ആശുപത്രി, നൊച്ചാട് ഗവ. ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളി ലാണു പരിശീലനം നല്‍കു ന്നത്. ആരോഗ്യകരമായ ആഹാരരീതികള്‍, ശരിയായ ജീവിതരീതികള്‍, ആയുര്‍ വേദ ഹെല്‍ത്ത് കാര്‍ഡ് എന്നിവയും ഡ്രൈവര്‍മാരി ലെ മാനസിക സമ്മര്‍ദത്തെ കുറിച്ചുള്ള പഠനവും പദ്ധതി യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം 16നു വൈകിട്ടു നാലിന് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് ബാബു പറശ്ശേരി നിര്‍ വഹിക്കും. വാര്‍ത്താ സമ്മേള നത്തില്‍ ബാബു പറശ്ശേരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.പി അംബുജം, ആ യുര്‍യോഗ പ്രൊജക്ട് കണ്‍ വീനര്‍ ഡോ. എസ്.എന്‍ സൂര ജ്, ഡോ. ബേബി രസ്‌ന, ഡോ. അഖില്‍ പങ്കെടുത്തു.
















