കോഴിക്കോട്: പൊന്നങ്കോട്ടുകുന്ന് ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രത്തില്‍ ശ്രീചക്ര നവാവരണ പൂജക്കുള്ള ഒരു ക്കങ്ങളായെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ ത്താസമ്മേളനത്തില്‍ അറി യിച്ചു. 24ന് നടക്കുന്ന പൂജക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പടിഞ്ഞാറെമന പത്മനാഭന്‍ നമ്പൂതിരിപ്പാടാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.
ഇന്നു മുതല്‍ 24 വരെ ആദ്ധ്യാത്മിക പ്രഭാഷണം, കലാപരിപാടികള്‍, സാസ്‌ക്കാരിക സമ്മേളനം എന്നിവ നടക്കും. 21,22,23, തിയ്യതികളില്‍ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദര്‍ശന ഹോമം, ഭഗവതിസേവ എന്നിവയും നടക്കും.
പൂജക്കുവേണ്ടി ചെന്നൈയില്‍ പ്രത്യേകം നിര്‍മ്മിച്ച ശ്രീചക്രത്തിന്റെ ത്രിമാനരൂപമായ മേരു കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പയ്യന്നൂര്‍ കുഞ്ഞിമംഗലം മൂശാരികോവിലില്‍ നിര്‍മ്മിച്ച നിലവിളക്ക് മാടായിക്കാവില്‍ നിന്നും രഥയാത്രയായാണ് കൊണ്ട് വരുന്നത്. പ്രധാന ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനും സ്വീകരണത്തിനും ശേഷം മേരുവും നിലവിളക്കും ഇന്ന് വൈകീട്ട് ശ്രീതൃക്കൈപ്പറ്റ മഹാക്ഷേത്രത്തിലെത്തിച്ചേരും. ശ്രീചക്ര പൂജാസങ്കേതത്തില്‍ എത്തിച്ചേരുന്ന മേരുചക്രവും നിലവിളക്കും സ്വാമി ചിദാനന്ദപുരിയുടെയും, മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരിയു ടെയും നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് സ്വാമി പ്രഭാഷണം നടത്തും.
16 മുതല്‍ 23 വരെ വൈകുന്നേരങ്ങളില്‍ സ്വാമി ആപ്ത ലോകാനന്ദ, എ.കെ.ബി.നായര്‍, ഡോ.സി. കൃഷ്ണന്‍ നമ്പൂതിരി, പട്ടയില്‍ പ്രഭാകരന്‍, ഡോ. പ്രിയദര്‍ശന്‍ ലാല്‍, ഡോ. കാരുമാത്ര വിജയന്‍ തന്ത്രികള്‍, എല്‍. ഗീരീഷ് കുമാര്‍, ഡോ. എം.ജി.ശശിഭൂഷണ്‍ മുതലായവര്‍ പ്രഭാഷണം നടത്തും. സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍, ഭജന എന്നിവയും ഉണ്ടാകും. 20ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, പി. ശ്രീരാമകൃഷണന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജീര്‍ണ്ണോദ്ധാരണ നവീകരണസമിതി ചെയര്‍മാന്‍ എ.കെ.ബി. നായര്‍, അങ്കത്തില്‍ അജയ്‌കുമാര്‍, വയലക്കര അനില്‍ കുമാര്‍ , വേണുഗോപാലന്‍, എ.കെ. പ്രശാന്ത്, കെ.എം. സുധീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















