ആലുവ: ഹൈക്കോടതിയിലും സോളാര്‍ കമ്മീഷനിലും മറ്റുമായി നടക്കുന്ന കേസുകളുടെ പശ്ചാത്തലത്തില്‍ വിവാദ നായിക സരിത എസ്. നായരുടെ താമസം ആലുവയിലേക്ക് മാറ്റി. ചെമ്പകശേരി കടവിന് സമീപത്തെ ഫഌറ്റിലാണ് താമസമാക്കിയിരിക്കുന്നത്. ആലുവയിലെ രണ്ട് അഭിഭാഷകര്‍ മുഖേനയാണ് ഫ്‌ളാറ്റെടുത്തത്.
നഗരസഭയിലെ പ്രമുഖ കോണ്‍ട്രാക്ടറും കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ഒരാളുടേതാണ് ഫഌറ്റ്. നിരവധി ഉന്നതര്‍ കുടുംബസമേതം താമസിക്കുന്ന ഫഌറ്റില്‍ വിവാദ നായികയ്‌ക്ക് താമസിക്കാന്‍ സൗകര്യം നല്‍കിയതില്‍ ഫഌറ്റിലെ മറ്റ് താമസക്കാരില്‍ പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്. മുന്‍ നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസിന്റെ നേതാവുമായ താമസക്കാരന്‍ ഉള്‍പ്പെടെ പ്രതിഷേധത്തിലാണെന്നാണ് വിവരം. ഇതേ ഫഌറ്റിലാണ് നേരത്തെ മറ്റൊരു എംഎല്‍എയുമായി ബന്ധപ്പെട്ട ലൈംഗീക വിവാദം ഉണ്ടായത്.
















