കുറിച്ചി: വഴിവിളക്കുകള്‍ തെളിയാത്തതുമൂലം കുറിച്ചി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷ്ടാക്കളുടേയും, തെരുവ് നായ്‌കളുടേയും ശല്യം ഏറി വരുന്നതായി പരാതി. ഇതു മൂലം കാല്‍നട യാത്രയും അസാധ്യമായി. മലകുന്നം, കണ്ണന്ത്രപ്പടി ചാലച്ചിറ ഭാഗത്ത് വൈകുന്നേരങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യവും ഏറുന്നതായി പരാതിയുണ്ട്. പൊതു സ്ഥലങ്ങളില്‍ മദ്യപാനവും ഇവിടെ കൂടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച വഴി വിളക്കുകള്‍ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഇരുട്ടിലാണ്. കാടു കയറി കിടക്കുന്ന പാതയോരങ്ങളിലൂടെ ഇവ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.കഴിഞ്ഞ ദിവസം ചാലച്ചിറയില്‍ നിന്നും കല്ലുകടവ് ഭാഗത്തേയ്‌ക്ക് വനന്ന യാത്രക്കാര്‍ക്ക് പാമ്പ് കടി ഏറ്റിരുന്നു. ഇരുട്ടിന്റെ മറവില്‍ മോഷണവും വ്യാപകമാകുന്നതായി പരാതിയുണ്ട്. വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററിയും ടയറും മോഷ്ടിക്കുന്നത് ഇവിടെ നിത്യസംഭവമാണ്.വെളിച്ചം ഇല്ലാത്തതും തെരുവ് നായ്‌ക്കളുടെ ശല്യവും കാരമം വൈകുന്നേരങ്ങളില്‍ പുറത്ത് ഇറങ്ങാന്‍ ആവാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുജനങ്ങളുടെ സ്വര്യ ജീവിതം തടസ്സപെടുത്തുന്ന ഇത്തരം നടപടികള്‍ക്ക് എതിരെ അടിയന്തിരമായി നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















